മലപ്പുറം ജില്ല രൂപീകരിച്ചത് ശക്തമായ എതിര്‍പ്പുകളെ മറികടന്ന്

ജനസംഘവും കോണ്‍ഗ്രസും മലപ്പുറം ജില്ലാ രൂപീകരണത്തിന് എതിരായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ലീഗും പങ്കാളികളായ 1967ലെ സപ്തകക്ഷി സര്‍ക്കാരാണ് മലപ്പുറം ജില്ല പ്രഖ്യാപിച്ചത്

Update: 2019-01-30 03:59 GMT

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്‍ലിം ലീഗും ചേര്‍ന്ന 1967ലെ സപ്തകക്ഷി സര്‍ക്കാരാണ് മലപ്പുറം ജില്ല പ്രഖ്യാപിച്ചത്. നിരവധി രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് മലപ്പുറം ജില്ല യാഥാര്‍ഥ്യമായത്.

1960ല്‍ പാങ്ങില്‍ കുറുവ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.കെ ബാപ്പുട്ടിയാണ് മലപ്പുറം ജില്ല എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത്. മങ്കട എം.എല്‍.എ ആയിരുന്ന അഡ്വ. പി അബ്ദുല്‍ മജീദ് ഈ ആവശ്യം നിയമസഭയില്‍ ഉന്നയിച്ചു. നിയമസഭയില്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇതായിരുന്നു-

"മലബാറിലെ ജില്ലകള്‍ പൊതുവെ വലുതാണ്. അതുകൊണ്ട് ജില്ലാ പ്രവര്‍ത്തനങ്ങള്‍ എത്ര തന്നെ കാര്യക്ഷമമാക്കണമെന്ന് അവിടത്തെ ഉദ്യോഗസ്ഥര്‍ വിചാരിച്ചാലും സാധിക്കാത്ത സ്ഥിതിയാണ്. അതിനാല്‍ ജില്ലകളുടെ എണ്ണം കൂട്ടണം. പാലക്കാടും കോഴിക്കോടും ജില്ലകള്‍ വളരെ വലുതാണ്. ഇതിന് രണ്ടിനുമിടക്ക് ഒരു ജില്ല കൂടി സ്ഥാപിച്ചാല്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകും".

Advertising
Advertising

Full View

വികസനവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പും ലക്ഷ്യം വെച്ച് തന്നെയാണ് മലപ്പുറം ജില്ലയെന്ന ആവശ്യം രാഷ്ട്രീയമായി ഉന്നയിക്കപ്പെട്ടത്. ലീഗ് വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ജില്ലക്ക് അനുകൂലമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ലീഗും പങ്കാളികളായ 1967ലെ സപ്തകക്ഷി മന്ത്രിസഭയുടെ മിനിമം പരിപാടിയില്‍ ജില്ലാ രൂപീകരണം ഇടംപിടിച്ചു.

ये भी पà¥�ें- മലപ്പുറത്തിന് 50 വയസ്സ്

പിന്നീട് 1969 ജൂണ്‍ 16ന് ഇ.എം.എസ് സര്‍ക്കാര്‍ ജില്ല പ്രഖ്യാപിച്ചു. ജനസംഘവും കോണ്‍ഗ്രസും മലപ്പുറം ജില്ലക്കെതിരെ നിരന്തര പ്രക്ഷോഭം നടത്തി. കാലാന്തരത്തില്‍ പരസ്യ എതിര്‍പ്പുകള്‍ ഇല്ലാതായി. കേരളത്തിലെ മറ്റു ജില്ലകളുടെ കൂട്ടത്തില്‍ മലപ്പുറവും ഒരു ജില്ലയായി ഇടം പിടിച്ചു.

Tags:    

Similar News