പാലക്കാട് മണ്ഡലത്തില്‍ തന്‍റെ വികസന പദ്ധതികള്‍ ചര്‍ച്ചയാക്കുമെന്ന് എം.ബി രാജേഷ്

ആരാകും പാലക്കാട്ടെ ഇടതു സ്ഥനാര്‍ഥി എന്ന ചര്‍ച്ച സജീവമാകുന്നതിനിടെയാണ് തന്‍റെ വികസന പദ്ധതികള്‍ അക്കമിട്ട് നിരത്തി...

Update: 2019-02-25 12:54 GMT

പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുമെന്ന് പാലക്കാട് എം.പി എം.ബി രാജേഷ്. 5 വര്‍ഷം കൊണ്ട് നടപ്പിലാക്കിയ വികസന പദ്ധതികളുടെ ഡിജിറ്റല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു എം.ബി രാജേഷ്.

ആരാകും പാലക്കാട്ടെ ഇടതു സ്ഥനാര്‍ഥി എന്ന ചര്‍ച്ച സജീവമാകുന്നതിനിടെയാണ് തന്‍റെ വികസന പദ്ധതികള്‍ അക്കമിട്ട് നിരത്തി എം.ബി രാജേഷ് റിപ്പോര്‍ട്ട് തയ്യറാക്കി പുറത്തിറക്കിയത്. തന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും എം.ബി രാജേഷ് പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം, റെയില്‍വേ, വ്യവസായം, ആദിവാസി ക്ഷേമം തുടങ്ങി മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രധാന പദ്ധതികളുടെയെല്ലാം വിശദാംശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കൂടാതെ 5 വര്‍ഷത്തെ പാര്‍ലമെന്‍റിലെ പ്രകടനവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യും. എം.ബി രാജേഷിനെ തന്നെ 3-ാം തവണയും പാലക്കാട് മത്സരിപ്പിക്കാനാണ് സി.പി.എം ആലോചിക്കുന്നത്.

Tags:    

Similar News