ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമില്ലെന്ന് സുരേന്ദ്രന്‍

ശബരിമല ചര്‍ച്ച ചെയ്യാമോ അയോധ്യ ചര്‍ച്ച ചെയ്യാമോ എന്നൊന്നും പറയാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്ന് കെ സുരേന്ദ്രന്‍

Update: 2019-03-11 12:07 GMT

ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പ്രചാരണ വിഷയമാക്കരുതെന്ന് പറയാൻ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അവകാശമില്ല. വിഷയത്തിൽ സർക്കാർ എടുത്ത നിലപാട് ചർച്ചയായി ഉയർത്തി കൊണ്ടുവരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Full View

തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയങ്ങള്‍ എന്തെല്ലാമെന്ന് തീരുമാനിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മീഷനല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. ശബരിമല ചര്‍ച്ച ചെയ്യാമോ അയോധ്യ ചര്‍ച്ച ചെയ്യാമോ എന്നൊന്നും പറയാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ല. അത് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാതന്ത്ര്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Advertising
Advertising

ये भी पà¥�ें- ശബരിമല പ്രചരണ വിഷയം ആക്കുന്നതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ശബരിമല വനിതാ പ്രവേശനം സംബന്ധിച്ച കോടതി വിധി വളച്ചൊടിക്കുന്നതും ദൈവത്തെയും മതത്തെയും പ്രചാരണ ആയുധമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുമായി കമ്മീഷൻ ചർച്ച നടത്തും. ശബരിമല പ്രചാരണ വിഷയമാക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരിക എന്നതാണ് ഇതിലെ പ്രധാന അജണ്ട എന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News