കാസർകോട് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധമില്ലെന്ന് അഡ്വ.സുബ്ബയ്യ റായ്

തനിക്ക് സീറ്റ് ലഭിക്കാതിരിക്കാന്‍ ഡി.സി.സി പ്രസിഡ‍ന്റിന്റെ ശ്രമമുണ്ടായോ എന്നതില്‍ പ്രതികരിക്കാനില്ല. 

Update: 2019-03-21 02:09 GMT

കാസർകോട് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധമില്ലെന്ന് കെ.പി.സി.സി അംഗം അഡ്വ.സുബ്ബയ്യ റൈ. തനിക്ക് സീറ്റ് ലഭിക്കാതിരിക്കാന്‍ ഡി.സി.സി പ്രസിഡ‍ന്റിന്റെ ശ്രമമുണ്ടായോ എന്നതില്‍ പ്രതികരിക്കാനില്ല. വരും ദിവസങ്ങളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് വേണ്ടി പ്രചരണ രംഗത്തുണ്ടാകുമെന്നും സുബ്ബയ്യ റായ് മീഡിയവണിനോട് പറഞ്ഞു.

Full View

ആദ്യമായല്ല സ്ഥാനാർഥിയാകുന്നത് കപ്പിനും ചുണ്ടിനും ഇടക്ക് വെച്ച് സുബ്ബയ്യക്ക് നഷ്ടമാകുന്നത്. ഇതിന് മുന്‍പ് രണ്ട് തവണയും ആദ്യ പരിഗണനയില്‍ സുബ്ബയ്യയുടെ പേര് തന്നെയായിരുന്നു എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുമ്പോള്‍ തഴയപ്പെടും . ഇങ്ങനെ തുടര്‍ച്ചയായി തഴയുന്ന കോൺഗ്രസിനോട് മടുപ്പ് വരുന്നില്ലേ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ. ബി.ജെ.പിയിലേക്കും സി.പി.എമ്മിലേക്കും ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കും കൃത്യമായ മറുപടിയുണ്ട് സുബ്ബയ്യക്ക്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സീറ്റില്‍ മത്സരിക്കാനുള്ള ശ്രമം നടത്തുമോ എന്നതിനോടുള്ള പ്രതികരണം ഇങ്ങനെ. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധമില്ലെന്നും വരും ദിവസങ്ങളില്‍ സജീവമായി പ്രചരണ രംഗത്തുണ്ടാകുമെന്നും സുബ്ബയ്യ പറഞ്ഞു.

Tags:    

Similar News