തമിഴ് വോട്ടര്‍മാര്‍ക്കിടയില്‍ താരമായി രമ്യ ഹരിദാസ്

ചിറ്റൂര്‍ താലൂക്കിലെ വിവിധ തമിഴ്അതിര്‍ത്തി ഗ്രാമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്‍പ്പാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നല്‍കിയത്

Update: 2019-03-25 06:46 GMT

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ തമിഴ് വോട്ടര്‍മാര്‍ക്കിടയില്‍ താരമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ചിറ്റൂര്‍ താലൂക്കിലെ വിവിധ തമിഴ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്‍പ്പാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നല്‍കിയത്.

ആലത്തൂരിലെ തമിഴ് വോട്ടര്‍മാര്‍ക്കിടയില്‍ താരമായി രമ്യ ഹരിദാസ് #RamyaHaridas #Song #Alathur #Tamilvoters #Election2019

Posted by MediaoneTV on Sunday, March 24, 2019

ആരതിയുഴിഞ്ഞും നിറകുംഭം സമ്മാനിച്ചുമാണ് വരവേല്‍പ്. പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ആദ്യഘട്ടത്തില്‍ നേരില്‍ കാണുന്നതിനാണ് എത്തിയതെങ്കിലും പല ഗ്രാമങ്ങളിലും റോഡ് ഷോയുടെ പ്രതീതി. വോട്ട് തേടി ഓരോ വീട്ടിലും കയറണമെന്ന് അഭ്യര്‍ഥിച്ചുള്ള ചെറിയ പ്രസംഗം തീരും മുമ്പെ വരും പാട്ട് പാടാനുള്ള ആവശ്യം. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങിയതോടെ പാലക്കാട്ടെ തമിഴ് ഗ്രാമങ്ങളിലും തെരഞ്ഞെടുപ്പാവേശം നിറയുകയാണ്.

ये भी पà¥�ें- ആലത്തൂരില്‍ റോഡ് ഷോയുമായി രമ്യ ഹരിദാസ് പര്യടനം തുടങ്ങി

ये भी पà¥�ें- രാഹുലിന്‍റെ ടാലന്‍റ് ഹണ്ടിലൂടെ നേതൃനിരയിലെത്തി; ആലത്തൂര്‍ പിടിക്കുമെന്ന് രമ്യ ഹരിദാസ് 

Tags:    

Similar News