പാട്ട് പാടി വോട്ട് പിടിക്കാന്‍ ഐഡിയാ സ്റ്റാര്‍ സിംഗറല്ലെന്ന് ദീപ നിശാന്ത്; മറുപടിയുമായി രമ്യ ഹരിദാസ് 

മറ്റുള്ളവര്‍ പറയുന്നത് തന്റെ ആശയ പോരാട്ടങ്ങളെ ബാധിക്കില്ലെന്ന് രമ്യ ഹരിദാസ്

Update: 2019-03-27 11:49 GMT
Advertising

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ രീതിക്കെതിരായ ദീപാ നിശാന്തിന്റെ ഫേസ് ബുക് പോസ്റ്റും അതിനുള്ള മറുപടികളുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. രമ്യാ ഹരിദാസ് പ്രചാരണയോഗങ്ങളില്‍ പാട്ട് പാടുന്നതിനെയാണ് ദീപ വിമര്‍ശിച്ചത്. ഇതിനെതിരായ യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ ദീപാ നിശാന്ത് കമന്റ് ബോക്സ് ഓഫാക്കി.

പാട്ടുപാടി വോട്ട് പിടിക്കാന്‍ ഇത് ഐഡിയാ സ്റ്റാര്‍ സിംഗറോ അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പോ അല്ലെന്നായിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റ്. പിന്നാലെ പോസ്റ്റിന് താഴെ യു.ഡി.എഫ് പ്രവര്‍ത്തരുടെ മറുപടി-

ആലത്തൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യർത്ഥനയാണ്.ഇന്ത്യൻ യൂത്ത്‌ കോൺഗ്രസിന്റെ പേജിലാണ്‌ ആദ്യത്തെ...

Posted by Deepa Nisanth on Monday, March 25, 2019

"ടീച്ചറുടെ മനസ് ഒന്ന് ചുരണ്ടിയാല്‍ സവര്‍ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം.. വിമര്‍ശിക്കാന്‍ നാവ് മാത്രം പോര, അതിനുള്ള അര്‍ഹതയും വേണം.. ഈ യുക്തി വെച്ച് പൊന്നാനിയില്‍ ഒരു കാന്‍ഡിഡേറ്റുണ്ടല്ലോ നമ്മുടെ പശ്ചിമഘട്ടത്തിലെ മഴ മേഘങ്ങളെ ജപ്പാനില്‍ കൊണ്ടുപോയി മഴ പെയ്യിപ്പിക്കുന്ന വിദ്വാന്‍, ആയാള്‍ ഏത് ഗണത്തില്‍ പെടും?" ഇങ്ങനെ പോകുന്ന കമന്റുകള്‍..

പ്രവര്‍ത്തകര്‍ മാത്രമല്ല യു.ഡി.എഫ് നേതാക്കളും ദീപക്കെതിരെ രംഗത്തെത്തി. പേരാമംഗലത്തെ എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ഇങ്ങനെയായിരുന്നില്ല എന്ന് പരിഹസിച്ച് അനില്‍ അക്കര. പ്രമുഖ നടനും അമ്മ പ്രസിഡന്റുമായിരുന്ന വ്യക്തി സ്ഥാനാര്‍ഥിയായാല്‍ ബലേ ഭേഷ് എന്ന് പറയുന്ന കാഴ്ചപ്പാടിന്റെ പ്രശ്നമാണിതെന്ന് ശബരീനാഥന്‍. ഒടുവില്‍ മറ്റുള്ളവര്‍ പറയുന്നത് തന്റെ ആശയ പോരാട്ടങ്ങളെ ബാധിക്കില്ല എന്ന പ്രതികരണവുമായി രമ്യാ ഹരിദാസും രംഗത്തെത്തി.

ഞാന്‍ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്. ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ...

Posted by RAMYA HARIDAS on Tuesday, March 26, 2019

സോഷ്യല്‍ മീഡിയ ആഘോഷിച്ച് മടുത്ത കവിതാ മോഷണ വിവാദം ചിലര്‍ കുത്തിപ്പൊക്കി. "ഒന്ന് രണ്ട് ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം, രണ്ട് നാല് ചിരട്ട കുടിച്ചെന്നാല്‍ അച്ഛനാരെടാ, ഞാനെടാ, മോനെടാ എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കില്‍ സുലാന്‍"- ഇതും പറഞ്ഞ് പോസ്റ്റ് അവസാനിപ്പിച്ച ദീപാ നിശാന്ത് ഒടുവില്‍ കമന്റ് ബോക്സ് തന്നെ പൂട്ടി.

Full View
Tags:    

Similar News