രമ്യ ഹരിദാസിനെ അധിക്ഷേപിച്ചു: ദീപ നിശാന്തിനെതിരെ പരാതിയുമായി അനില്‍ അക്കര 

ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ച് അനില്‍ അക്കര എം.എല്‍.എയാണ് പരാതി നല്‍കിയത്

Update: 2019-03-27 07:58 GMT

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ അനില്‍ അക്കര എം.എല്‍.എ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി. ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ആലത്തൂരിലെ ജനങ്ങളാണ് തന്നെ സ്വീകരിക്കേണ്ടതെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.

രമ്യ ഹരിദാസിനെ വിമര്‍ശിച്ച് ദീപ നിശാന്ത് ഇട്ട ഫേസ് ബുക്ക് പോസ്റ്റാണ് തുടക്കം. പാട്ട് പാടി വോട്ട് പിടിക്കാന്‍ ഇത് സ്റ്റാര്‍ സിംഗര്‍ മത്സരമോ അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പോ അല്ലെന്നായിരുന്നു ദീപയുടെ പോസ്റ്റ്. ദീപയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകളും കമന്‍റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. ഇത്തരക്കാരെ സൂക്ഷിക്കുന്നത് നന്നായിരിക്കുമെന്ന് പി.കെ ബിജുവിന് പലരും മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ദീപയുടേത് വ്യക്തിപരമായും ജാതീയവുമായുളള അധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ അക്കര എം.എല്‍.എ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍‍കിയത്.

Advertising
Advertising

ആലത്തൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യർത്ഥനയാണ്.ഇന്ത്യൻ യൂത്ത്‌ കോൺഗ്രസിന്റെ പേജിലാണ്‌ ആദ്യത്തെ...

Posted by Deepa Nisanth on Monday, March 25, 2019

ഫേസ് ബുക്കിനും അപ്പുറം ലോകമുള്ള, കമന്‍റ് യുദ്ധങ്ങളില്‍ കുടുങ്ങിക്കിടക്കാത്ത ഒരു ജനത ആലത്തൂരിലുണ്ടെന്ന് പറഞ്ഞ് പി. കെ ബിജുവും ഫേസ് ബുക്കിലൂടെ രംഗത്തെത്തി.

ഫേസ്ബുക്കിനും അപ്പുറം ലോകമുള്ള കമന്റ് യുദ്ധങ്ങളിൽ കുരുങ്ങിക്കിടക്കാത്ത ഒരു ജനതയുണ്ടിവിടെ ... അപരന്റെ വാക്കുകൾ സംഗീതം...

Posted by PK Biju on Tuesday, March 26, 2019

ये भी पà¥�ें- പാട്ട് പാടി വോട്ട് പിടിക്കാന്‍ ഐഡിയാ സ്റ്റാര്‍ സിംഗറല്ലെന്ന് ദീപ നിശാന്ത്; മറുപടിയുമായി രമ്യ ഹരിദാസ് 

Tags:    

Similar News