വോട്ടിന്റെ മൂല്യത്തെപ്പറ്റി ബോധവൽക്കരണ പ്രവർത്തനവുമായി മലപ്പുറം ജില്ലാഭരണകൂടം

വോട്ട് വിനിയോഗിക്കേണ്ട ആവശ്യകതയും വിവിപാറ്റ് സംവിധാനവുമെല്ലാം ലളിതമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം. 

Update: 2019-03-27 04:55 GMT

വോട്ടിന്റെ മൂല്യത്തെപ്പറ്റി പൊതുജന ബോധവൽക്കരണ പ്രവർത്തനവുമായി മലപ്പുറം ജില്ലാഭരണകൂടം. വോട്ട് വിനിയോഗിക്കേണ്ട ആവശ്യകതയും വിവിപാറ്റ് സംവിധാനവുമെല്ലാം ലളിതമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം.

Full View

വിലപ്പെട്ട വോട്ട് പാഴാക്കരുത് എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ വിവിധതലത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. ജില്ലാ കലക്ടർ തന്നെ ജനങ്ങളോട് സംവദിക്കുന്ന വീഡിയോ ഇതിനകം പുറത്തിറക്കി. റെക്കോർഡ് വോട്ടിംഗ് ശരാശരി എന്നതാണ് വീഡിയോയിലൂടെ കലക്ടർ വ്യക്തമാക്കുന്നത്.

Advertising
Advertising

ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മലപ്പുറം ജില്ലയിൽ വോട്ടിങ് ശതമാനവും വർധിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ഉദ്ദേശിക്കുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് ഉൾപ്പെടെ, മാറിനിൽക്കുന്ന സ്ത്രീകളെ കൂടെ പോളിംഗ് ബൂത്തിൽ എത്തിക്കാനും ഊർജ്ജിത പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കലക്ടറേറ്റിലും താലൂക്കുകളിലും സ്ഥാപിച്ച വിവിപാറ്റ് വോട്ടിംഗ് മാതൃക വഴിയും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിലൂടനീളം ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിനെ സംബന്ധിച്ചും വിവിധ പദ്ധതികൾ ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യുന്നുണ്ട്.

Tags:    

Similar News