കനത്ത ചൂടില്‍ ഉരുകിയൊലിച്ച് സ്ഥാനാര്‍ഥികള്‍

എന്നാല്‍ ഇതിനെ മറി കടക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങളിലാണ് ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ പ്രചരണം. 

Update: 2019-03-27 07:46 GMT
Advertising

സംസ്ഥാനത്തെ കനത്ത ചൂട് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെയും ബാധിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ മറി കടക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങളിലാണ് ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ പ്രചരണം. ഇപ്പോഴും വാഹനപ്രചരണം ആരംഭിച്ചിട്ടില്ലാത്ത യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ് കൂടുതല്‍ വിയര്‍ക്കുന്നത്.

നേരത്തെ പ്രചരണം ആരംഭിച്ചത് കൊണ്ട് തന്നെ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ വാഹന പ്രചരണത്തിലേക്ക് തിരിഞ്ഞു കഴിഞ്ഞു. നേരിട്ട് വെയിലടിക്കാതിരിക്കാന്‍ തുറന്ന വാഹനത്തില്‍ പ്രത്യേകം തയാറാക്കിയ മേല്‍ക്കൂരയുണ്ടെങ്കിലും ഇത് കൊണ്ടും ചൂടിനെ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥ. ഇതോടെ ഫാനും കൂളറുകളും ഘടിപ്പിച്ച വാഹനങ്ങള്‍ തയാറാക്കിയാണ് സ്ഥാനാര്‍ഥികള്‍ ഒരു പരിധി വരെയെങ്കിലും ചൂടില്‍ നിന്ന് രക്ഷ നേടുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ രാവിലെ പതിനൊന്നരയോടെ അവസാനിച്ച് ഉച്ചക്ക് 3.30 ഓടെ പുനരാരംഭിക്കുന്ന രീതിയിലാണ് സ്ഥാനാര്‍ഥികള്‍ പര്യടനം നടത്തുന്നത്. വാഹനപര്യടനം ഇനിയും ആരംഭിച്ചിട്ടില്ലാത്തത് കൊണ്ട് തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കാണ് ചൂട് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നത്. കുട പോലും ഉപയോഗിക്കാതെയാണ് സ്ഥാനാര്‍ഥികളുടെ പ്രചരണം.

Tags:    

Similar News