ഞാന്‍ തീയില്‍ കുരുത്ത രാഷ്ട്രീയ പ്രവര്‍ത്തകന്‍, വെയിലത്ത് വാടുന്ന പ്രശ്നമുദിക്കുന്നില്ല: രാജ്‍മോഹന്‍ ഉണ്ണിത്താന്‍

ചൂട് പ്രചാരണത്തെ ബാധിക്കുന്നില്ലെന്നും പ്രചാരണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും കാസർകോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.

Update: 2019-03-30 04:29 GMT

കനത്ത ചൂടിലും വിശ്രമമില്ലാത്ത പ്രചാരണത്തോടെ സ്ഥാനാർത്ഥികള്‍ മണ്ഡലങ്ങളില്‍ സജീവമാണ്. കാസർകോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‍മോഹന്‍ ഉണ്ണിത്താന്‍ തന്‍റെ പ്രചാരണത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ്. ചൂട് പ്രചാരണത്തെ ബാധിക്കുന്നില്ലെന്നും പ്രചാരണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും ഉണ്ണിത്താന്‍ പറയുന്നു.

മണ്ഡലത്തിലെ പ്രമുഖ സ്ഥാപനങ്ങളിലും പ്രമുഖ വ്യക്തികളെയും സന്ദർശിക്കുന്ന തിരക്കിലാണ് രാജ്‍മോഹന്‍ ഉണ്ണിത്താന്‍. കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെത്തിയ ഉണ്ണിത്താന്‍ അന്തേവാസികളുടെ വോട്ട് തേടുന്നതിനൊപ്പം ആശ്രമത്തിലെ സന്യാസിമാരുടെ അനുഗ്രഹവും തേടി. ആശ്രമത്തിലെത്തിയ കുട്ടികളോട് കുശലം പറഞ്ഞും മറ്റും ആവേശത്തോടെയായിരുന്നു പ്രചാരണം. കൂട്ടത്തില്‍ ആശ്രമത്തിലെത്തിയ വിദേശവനിതകളെ സ്വയം പരിചയപ്പെടുത്തി അനുഗ്രഹവും വാങ്ങി ഉണ്ണിത്താന്‍.

Advertising
Advertising

Full View

പിന്നീടെത്തിയത് രാംനഗര്‍ കൈത്തറി സഹകരണ സംഘം സ്ഥാപനത്തിലേക്ക്. അവിടുത്തെ തൊഴിലാളികളോട് വോട്ടഭ്യര്‍ത്ഥിച്ചതിന് പുറമേ, ചർക്കയില്‍ നൂല്‍ നെയ്തുമാണ് ഉണ്ണിത്താന്‍ മടങ്ങിയത്.

''ഞാന്‍ തീയില്‍ കുരുത്ത രാഷ്ട്രീയ പ്രവര്‍ത്തകനാണ്. വെയിലത്ത് വാടുന്ന പ്രശ്നമുദിക്കുന്നില്ല. മേടമാസത്തിലെ ചൂട് ഞാന്‍ കീഴ്‍പ്പെടുത്തും. എനിക്ക് ഈ ചൂടൊന്നും ഒരു വിഷയവുമില്ല.. '' -എന്നായിരുന്നു ചൂട് പ്രചാരണത്തെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ണിത്താന്‍റെ മറുപടി.

ഉറച്ച വിജയ പ്രതീക്ഷയോടെ, തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‍മോഹന്‍ ഉണ്ണിത്താന്‍റെ പ്രചരണം പുരോഗമിക്കുന്നത്.

Tags:    

Similar News