രമ്യാ ഹരിദാസിന്റെ പ്രചരണ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു
കാവശ്ശേരി വക്കിൽപ്പടിയിൽ പതിച്ച പോസ്റ്ററുകളാണ് നശിപ്പിക്കപ്പെട്ടത്.
Update: 2019-03-30 05:02 GMT
ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പ്രചരണ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. കാവശ്ശേരി വക്കിൽപ്പടിയിൽ പതിച്ച പോസ്റ്ററുകളാണ് നശിപ്പിക്കപ്പെട്ടത്. രമ്യാ ഹരിദാസിന്റെ പോസ്റ്ററിന് മേലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ ചിഹ്നം ഒട്ടിച്ച നിലയിലായിരുന്നു. സംഭവത്തില്‍ യു.ഡി.എഫ് പൊലീസിൽ പരാതി നൽകി.