ഹൈബി ഈഡൻ പത്രിക സമര്‍പ്പിച്ചു

രണ്ട് സെറ്റ് പത്രികകളാണ് ഹൈബി സമർപ്പിച്ചത്.

Update: 2019-04-01 07:08 GMT

എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ എറണാകുളം ജില്ലാ കലക്ടർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. രണ്ട് സെറ്റ് പത്രികകളാണ് ഹൈബി സമർപ്പിച്ചത്. വി.ഡി സതീശൻ എം എൽ എ, ഇബ്രാഹിം കുഞ്ഞ് എം.എൽ.എ എന്നിവർ പിന്താങ്ങി. പി.ടി തോമസ് എം.എൽ.എ, ഡൊമിനിക് പ്രസന്റേഷൻ, ചാൾസ് ഡയസ് എം. പി,മേയർ സൗമിനി ജെയിൻ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, ഡി.സി.സി പ്രസിഡന്റ്‌ ടി. ജെ വിനോദ്‌, തുടങ്ങിയവർക്കൊപ്പം പ്രകടനമായാണ് കലക്ടറേറ്റിലെത്തിയത്.

Tags:    

Similar News