എറണാകുളത്തിന്‍റെ വികസന സ്വപ്നങ്ങള്‍ പങ്കുവെച്ച് ഹൈബി ഈഡന്‍

മെട്രോ നഗരത്തിലെ മധ്യവര്‍ഗ്ഗ വോട്ടുകള്‍ ഉറപ്പിക്കുക ലക്ഷ്യമാക്കിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍വിഷനിങ് എറണാകുളം 2030 എന്ന പരിപാടി സംഘടിപ്പിച്ചത്

Update: 2019-04-01 15:58 GMT
Advertising

തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എറണാകുളത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍. എന്‍വിഷനിങ് എറണാകുളം 2030 എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ മണ്ഡലത്തിലെ പൌരപ്രമുഖരുടെ മുന്നില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി തന്റെ വികസന കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിച്ചു. എറണാകുളത്തിനായി പന്ത്രണ്ട് തരം വികസന കാഴ്ച്ചപ്പാടുകളാണ് യു.ഡി.എഫ് മുന്നോട്ട് വെക്കുന്നത്.

മെട്രോ നഗരത്തിലെ മധ്യവര്‍ഗ്ഗ വോട്ടുകള്‍ ഉറപ്പിക്കുക ലക്ഷ്യമാക്കിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍വിഷനിങ് എറണാകുളം 2030 എന്ന പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ മണ്ഡലത്തിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കാളികളായി. എറണാകുളത്തിന് വലിയ വികസന സാധ്യതയുണ്ട്. ഇതിനായി യു.ഡി.എഫ് 12 ഇന വികസന കാഴ്ച്ചപ്പാടുകളാണ് മുന്നോട്ട് വെക്കുന്നതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു

Full View

സ്ത്രീകള്‍ക്കും ഭിന്നവിഭാഗങ്ങള്‍ക്കുമായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും. കായിക വികസനത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും . ഇതിനായി എറണാകുളത്തെ കായല്‍ സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തും. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമായി പ്രത്യേക പാതകള്‍ നിര്‍മിക്കും. കൊച്ചിയുടെ വികസനം കൂടുതല്‍ പാരിസ്ഥിതി സൌഹൃദമാക്കും എന്നീ വാഗ്ദാനങ്ങളാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി മുന്നോട്ട് വെക്കുന്നത്.

Tags:    

Similar News