‘രമ്യയുടെ പേര് പറഞ്ഞിട്ടില്ല’ വിജയരാഘവനെ ന്യായീകരിച്ച് ആലത്തൂരിലെ ഇടത് സ്ഥാനാര്‍ഥി പി.കെ ബിജു

എ വിജയരാഘവനെ ന്യായീകരിച്ച് ആലത്തൂരിലെ ഇടത് സ്ഥാനാര്‍ഥി പി.കെ ബിജു. രമ്യയുടെ പേര് വിജയരാഘവന്‍ പറഞ്ഞിട്ടില്ല. സി.പി.എമ്മിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും...

Update: 2019-04-02 05:34 GMT

എ വിജയരാഘവനെ ന്യായീകരിച്ച് ആലത്തൂരിലെ ഇടത് സ്ഥാനാര്‍ഥി പി.കെ ബിജു. രമ്യയുടെ പേര് വിജയരാഘവന്‍ പറഞ്ഞിട്ടില്ല. സി.പി.എമ്മിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും പി.കെ ബിജു ആലത്തൂരില്‍ പറഞ്ഞു.

Full View

പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയായിരുന്നു അധിക്ഷേപം. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് മുരളീധരന്‍ അടക്കമുള്ളവര്‍ പ്രചരണത്തിന് മുമ്പ് തങ്ങളെ കാണാന്‍ എത്തുന്നതെന്ന് വിജയരാഘവന്‍ പ്രസംഗത്തിനിടെ ചോദിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് ശേഷം ആ പെണ്‍കുട്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടില്‍ പോയി കണ്ടു. അതിന് ശേഷം ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമാര്‍ശം.

Tags:    

Similar News