മുന്‍കൂട്ടി അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ നടപടി?

മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മറ്റിയില്‍ നിന്നാണ് പരസ്യ സംപ്രേക്ഷണത്തിനുള്ള അനുമതി തേടേണ്ടത്

Update: 2019-04-03 05:05 GMT

മുന്‍കൂട്ടി അനുമതി വാങ്ങാതെ സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ നടപടിക്കൊരുങ്ങി എറണാകുളം ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍. ചട്ടം ലംഘിച്ച് പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി.

Full View

മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മറ്റിയില്‍ നിന്നാണ് പരസ്യ സംപ്രേക്ഷണത്തിനുള്ള അനുമതി തേടേണ്ടത്. ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, ഇ-പേപ്പറുകള്‍ സ്വകാര്യ എഫ്.എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സാമൂഹ്യ മാധ്യമങ്ങളിലെ ഓഡിയോ വീഡിയോ ഡിസ്പ്ലേകള്‍ തുടങ്ങി എല്ലാ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളലൂടെ പ്രചരിക്കുന്ന പരസ്യങ്ങളില്‍ ഭൂരിഭാഗവും എം.സി.എം.സിക്കു മുന്നില്‍ സമര്‍പ്പിക്കപ്പെടാത്തവയാണ്. ഇത് ശ്രദ്ധയില്‍‌പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയത്.

ടെലികാസ്റ്റ് ചെയ്യുന്നതിന് മൂന്നു ദിവസം മുമ്പെങ്കിലും പരസ്യം കളക്ട്രേറ്റിലെ എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണമെന്നാണ് ചട്ടം. എം.സി.എം.സി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ അപേക്ഷകര്‍ക്ക് സംസ്ഥാന കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാവുന്നതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും എം.സി.എം.സി ചെയര്‍മാനും ജില്ലാ കളക്ടറുമായ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.

Tags:    

Similar News