അരുവിക്കരയില്‍ പ്രതീക്ഷ വച്ച് ഇടത്, വലത് മുന്നണികള്‍

കഴിഞ്ഞ ലോക്സഭ മണ്ഡലത്തില്‍ ഇടത് മുന്നണിക്ക് ഭൂരിപക്ഷം നല്‍കിയ മണ്ഡലം, നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനെ പിന്തുണച്ചു.

Update: 2019-04-11 03:43 GMT
Advertising

ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അരുവിക്കര നിയമസഭ മണ്ഡലത്തില്‍ ഇടത്, വലത് മുന്നണികള്‍ ഒരു പോലെ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ ലോക്സഭ മണ്ഡലത്തില്‍ ഇടത് മുന്നണിക്ക് ഭൂരിപക്ഷം നല്‍കിയ മണ്ഡലം, നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനെ പിന്തുണച്ചു. ഒരോ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും വോട്ട് ഷെയര്‍ വര്‍ധിക്കുന്നതാണ് ബി.ജെ.പിക്കുള്ള പ്രതീക്ഷ

Full View

എട്ട് നിയമസഭ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് അരുവിക്കര നിയമസഭ മണ്ഡലം രൂപീകരിച്ചത്. ജി.കാര്‍ത്തികേയന്‍റെ തട്ടകമായത് കൊണ്ട് തന്നെ എല്ലാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വലിയ പ്രതീക്ഷവച്ച് പുലര്‍ത്തിയ മണ്ഡലമാണ് അരുവിക്കര. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റെങ്കിലും അരുവിക്കര നിയമസഭ മണ്ഡലത്തില്‍ നിന്ന് 3466 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍ 2014 ആയപ്പോള്‍ ചിത്രം മാറി. എ.സമ്പത്തിന് 4163 വോട്ടിന്‍ന്‍റെ ഭൂരിപക്ഷം അരുവിക്കര നല്‍കി. എന്നാല്‍ ഇതിനിടയില്‍ നടന്ന ഉപതെര‍ഞ്ഞെടുപ്പിലും 2016ലെ നിയമസഭ തെര‍ഞ്ഞെടുപ്പിലും യു.ഡി.എഫിനെ അരുവിക്കര ജനത കൈവിട്ടില്ല. കഴിഞ്ഞ നിയമസഭ തെര‍ഞ്ഞെടുപ്പില്‍ 21314 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ശബരിനാഥിന് ലഭിച്ചത്. ഇത്തവണ അടൂര്‍ പ്രകാശിനും മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എന്നാല്‍ ദേശീയ പ്രാധാന്യമേറിയ തെരഞ്ഞെടുപ്പില്‍ അരുവിക്കര ജനത തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.

അതേസമയം 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ നിന്ന് 14890 വോട്ട് മാത്രം നേടിയ ബി.ജെ.പി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 20294 വോട്ടായി അത് വര്‍ധിപ്പിച്ചു. ഈ തെര‍ഞ്ഞെടുപ്പില്‍ ഇതിന്‍റെ ഇരട്ടി മുന്നേറ്റമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

Tags:    

Similar News