തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തില്‍; പെരുമാറ്റചട്ടലംഘന നിരീക്ഷണം ശക്തമായി

എ.‍‍‍ഡി.എം.കെ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അവധി ദിവസങ്ങളിലും നിരീക്ഷണം ശക്തമാണ്.  നടപടികളെല്ലാം കാമറയിൽ പകർത്തുന്നുണ്ട്.

Update: 2019-04-12 15:57 GMT
Advertising

തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ പെരുമാറ്റചട്ടലംഘന നിരീക്ഷണവും ശക്തമായി. എറണാകുളം ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച 54,233 പ്രചാരണ സാമഗ്രികൾ നിരീക്ഷണ ഉദ്യോഗസ്ഥർ നീക്കം ചെയ്തു. എ.‍‍‍ഡി.എം.കെ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

ഇതു വരെ അനധികൃതമായി സ്ഥാപിച്ച 54233 പ്രചരണ സാമഗ്രികൾ നിരീക്ഷണ ഉദ്യോഗസ്ഥർ കണ്ടെത്തി നീക്കം ചെയ്തു. നിരോധിത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച 173 എണ്ണവും നീക്കം ചെയ്തു. എ.ഡി.എം.കെ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നോഡൽ ഓഫീസർമാര്‍ ഓരോ പ്രദേശങ്ങളും സന്ദർശിച്ചാണ് നിരീക്ഷണങ്ങൾ നടത്തുന്നത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന 56 ടീമുകൾ ജോലിക്കായുണ്ട്. അവധി ദിവസങ്ങളിലും നിരീക്ഷണം ശക്തമാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തോടൊപ്പം ഹരിത പെരുമാറ്റ ചട്ടവും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. പ്രകൃതിക്കു ദോഷമായ വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഫ്ലക്സുകൾ കണ്ടാൽ ഉടൻ നശിപ്പിക്കുകയാണ് ചെയ്യുന്നത്. നടപടികളെല്ലാം കാമറയിൽ പകർത്തുന്നുണ്ട്. പ്രചാരണ വാഹനങ്ങളും, രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളും നിരീക്ഷണത്തിന്റെ ഭാഗമാണ്.

ഇതുവരെ പൊതു സ്ഥലങ്ങളിലെ അനധികൃതമായ 220 ചുമരെഴുത്തുകൾ, 50666 പോസ്റ്ററുകൾ, 3108 ബാനറുകൾ 2546 കൊടി തോരണങ്ങൾ എന്നിവ സംഘം പിടിച്ചെടുത്ത് നീക്കം ചെയ്തു. സ്വകാര്യ സ്ഥലങ്ങളിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച് സ്ഥാപിച്ചിരുന്ന പോസ്റ്ററുകളും ബാനറുകളും മറ്റ് പ്രചാരണ സാമഗ്രികളും നീക്കം ചെയ്തു.

Tags:    

Similar News