മോദിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് വി.എസ്

മലപ്പുറത്തെ എൽ.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു വി.എസ് .

Update: 2019-04-13 06:10 GMT

മോദി അധികാരത്തിൽ വന്നശേഷം കൂടുതൽ സൈനികർ മരിച്ചെന്നും പ്രതിരോധ മേഖലയിൽ ഉൾപ്പെടെ വൻ അഴിമതി നടന്നുവെന്നും വി.എസ് അച്യുതാനന്ദൻ. കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയിലാണ് വി.എസ് വിമര്‍ശിച്ചത്. മലപ്പുറത്തെ എൽ.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു വി.എസ് .

Full View

മലപ്പുറത്തെ പാർട്ടി പ്രവർത്തകർക്ക് ആവേശമായാണ് വി.എസ് വി.പി സാനുവിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലെത്തിയത്. വി.എസ് എത്തിയതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി.കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ച വി.എസ്, നരേന്ദ്രമോദി സർക്കാറിനെയും കോൺഗ്രസിനെയും വിമർശിച്ചു.എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി സാനുവിനെ പ്രകീർത്തിച്ച വി.എസ്, മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാർഥി യെ പേര് പറയാതെയാണ് വിമർശിച്ചത്.ജില്ലയിലെ പൊന്നാനി മണ്ഡലത്തെ ഒഴിവാക്കി മലപ്പുറം മണ്ഡലത്തിൽ മാത്രമാണ് വി.എസ് അച്യുതാനന്ദൻ പ്രചാരണ പരിപാടിയിൽ പങ്കെടുത്തത്.

Tags:    

Similar News