നവമാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് ആവേശം

പ്രചാരണത്തിനായി വിദഗ്ധരെ നിയോഗിച്ച് മുന്നണികള്‍. നിരീക്ഷണം ശക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Update: 2019-04-14 13:36 GMT
Advertising

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇന്ന് ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് നവമാധ്യമങ്ങള്‍. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓരോ മണ്ഡലങ്ങളിലും വിദഗ്ധ സംഘങ്ങളെ തന്നെയാണ് ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കിയിരിക്കുന്നത്. നവ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനിച്ചതോടെ സൈബര്‍ പ്രചാരണങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ പുതിയ മാറ്റത്തിന്‍റെ ഉദാഹരണമാണ് നവമാധ്യമങ്ങള്‍. ചെറുപ്പക്കാരെ ലക്ഷ്യമിട്ട് ആരംഭിച്ച പ്രചാരണം ഇപ്പോള്‍ ഓരോ വോട്ടറെയും സ്വാധീനിക്കാന്‍ ശേഷിയുള്ളതായി മാറിക്കഴിഞ്ഞു. സംസ്ഥാന തലം മുതല്‍ ബൂത്ത് തലം വരെ ക്രേന്ദ്രീകരിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത്.

Full View

കണ്ണിനും കാതിനും ഇമ്പമുള്ളതെല്ലാം നവമാധ്യമത്തിലെ പ്രചാരണ തന്ത്രങ്ങളാണ്. ഓരോ സ്ഥാനാര്‍ഥിക്കും വേണ്ടി ചുമതലപ്പെടുത്തിയ വിദഗ്ധ സംഘങ്ങളാണ് ഈ സൈബര്‍ പോരാട്ടങ്ങളുടെ മുന്നണി പോരാളികള്‍.

Tags:    

Similar News