തിരുവനന്തപുരത്ത് എ.കെ ആന്റണിയുടെ റോഡ് ഷോ തടസ്സപ്പെട്ടു

എല്‍.ഡി.എഫിന്റെ വാഹന പ്രചാരണ ജാഥ എതിരെ വന്നതാണ് റോഡ് ഷോ തടസപ്പെടാന്‍ കാരണം

Update: 2019-04-21 12:24 GMT

തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണാര്‍ത്ഥം എ.കെ ആന്റണി നടത്തിയ റോഡ് ഷോ തടസ്സപ്പെട്ടു. എല്‍.ഡി.എഫിന്റെ വാഹന പ്രചാരണ ജാഥ എതിരെ വന്നതാണ് റോഡ് ഷോ തടസപ്പെടാന്‍ കാരണം. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണ് ഉണ്ടായതെന്ന് എ.കെ ആന്റണി പ്രതികരിച്ചു.

Full View

പള്ളിത്തുറയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ വേളി മാധവപുരം ഭാഗത്തെത്തിയപ്പോഴാണ് തടസ്സപ്പെട്ടത്. തുടര്‍ന്ന് ശശി തരൂരും ആന്‍റണിയും വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്നു. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തെ പോലും തടസ്സപ്പെടുത്തുകയാണെന്ന് ആന്‍റണി ആരോപിച്ചു. പിന്നീട് റോഡ് ഷോ പുനരാരംഭിച്ചു.

Tags:    

Similar News