മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ കുതിപ്പ്

രാഹുൽ ഗാന്ധിക്ക് തൊട്ടു പുറകിലായി 2060050 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കുഞ്ഞാലിക്കുട്ടി മികച്ച മുന്നേറ്റമാണ് നടത്തിയത്.

Update: 2019-05-23 16:30 GMT
Advertising

മലപ്പുറം മണ്ഡലത്തിൽ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ പി.കെ കുഞ്ഞാലിക്കുട്ടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ ഗാന്ധിക്ക് തൊട്ടു പുറകിലായി 2060050 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കുഞ്ഞാലിക്കുട്ടി മികച്ച മുന്നേറ്റമാണ് നടത്തിയത്. അതേസമയം, 2017ലെ വോട്ട് വർധന പോലും നിലനിർത്താൻ എൽ.ഡി.എഫ് സ്ഥാനാർഥി വി.പി സാനുവിന് കഴിഞ്ഞില്ല.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് മുൻതൂക്കം നൽകാതെയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ കുതിപ്പ്. ഇടത് സ്ഥാനാർഥിയായ വിദ്യാർത്ഥി യുവജന നേതാവ് വി.പി സാനുവാകട്ടെ, എൽ.ഡി.എഫിന്റെ 2017ലെ ഉപതെരഞ്ഞെടുപ്പ് നേട്ടത്തിനും പുറകിലായി. 344307 വോട്ട് നേടിയ എം.ബി ഫൈസലിനും താഴെ 15000 വോട്ട് സാനുവിന് നഷ്ടമായി. മങ്കട, പെരിന്തൽമണ്ണ തുടങ്ങി പ്രതീക്ഷിച്ച മണ്ഡലങ്ങളിൽ പോലും ഇടത് പക്ഷത്തിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. യു.ഡി.എഫ് പക്ഷേ 7 അസംബ്ലി മണ്ഡലങ്ങളിലും സമാഗ്രാധിപത്യം നേടി മികച്ച മുന്നേറ്റമാണ് നടത്തിയത്. അതും മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ.

Full View

2014ലെ പൊതു തെരഞ്ഞെടുപ്പിൽ നാല്‍പത്തി എഴായിരത്തിന് മുകളിൽ വോട്ട് നേടിയ എസ്.ഡി.പി.ഐക്ക് 20000ത്തിൽ താഴെ വോട്ട് മാത്രമാണ് നേടാനായത്. 16000ത്തിൽ പരം വോട്ട് വർധനയാണ് ബി.ജെ.പിയുടെ നേട്ടം.

Tags:    

Similar News