മഴക്കെടുതി; പൊതുമരാമത്ത് വകുപ്പിന്‍റെ നഷ്ടം 2611 കോടി 

കഴിഞ്ഞ പ്രളയത്തില്‍ 11000 കോടി രൂപയുടെ നാശനഷ്ടമാണ് പൊതുമരാമത്ത് വകുപ്പിന് ഉണ്ടായത്. ഇതിന്‍റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരവെയാണ് ഇപ്പോള്‍ വീണ്ടും വലിയ നഷ്ടം ഉണ്ടായിരിക്കുന്നത്.

Update: 2019-08-14 14:14 GMT

മഴക്കെടുതിയില്‍ റോഡുകളും, പാലങ്ങളും തകര്‍ന്നത് വഴി പൊതുമരാമത്ത് വകുപ്പിന് 2611 കോടി രൂപയുടെ നഷ്ടം. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്‍റെ 1600 കിലോമീറ്റര്‍ റോഡും, 308 കിലോ മീറ്റര്‍ ദേശീയ പാതയും തകര്‍ന്നു. മഴക്കെടുതിയില്‍ 88 പാലങ്ങള്‍ക്കാണ് കേടുപാട് സംഭവിച്ചത്.

കഴിഞ്ഞ പ്രളയത്തില്‍ 11000 കോടി രൂപയുടെ നാശനഷ്ടമാണ് പൊതുമരാമത്ത് വകുപ്പിന് ഉണ്ടായത്. ഇതിന്‍റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരവെയാണ് ഇപ്പോള്‍ വീണ്ടും വലിയ നഷ്ടം വകുപ്പിന് ഉണ്ടായിരിക്കുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്‍റെ 1600 കിലോ മീറ്റര്‍ റോഡ് തകര്‍‌ന്നു. ഇത് പുനര്‍ നിര്‍മ്മിക്കാന്‍ 2000 കോടി രൂപ വേണ്ടി വരും. കേടുപാട് പറ്റിയ 88 പാലങ്ങള്‍ നിര്‍മ്മിക്കാന്‍ 159 കോടിയും, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കുള്ള നാശനഷ്ടം പരിഹരിക്കാന്‍ 2 കോടി രൂപയും വേണം. മഴക്കെടുതിയില്‍ തകര്‍ന്ന 308 കിലോമീറ്റര്‍ റോഡിന് 450 കോടി രൂപയും വേണ്ടി വരുമെന്നാണ് ചീഫ് എഞ്ചിനിയര്‍മാര്‍ പ്രാഥമികമായി തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Advertising
Advertising

ദേശീയ പാതയിലുണ്ടായ നാശനഷ്ടങ്ങളില്‍ കൂടുതല്‍ ഇടുക്കി,വയനാട് ജില്ലകളിലും ബാക്കിയുള്ളവ പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കാ സര്‍ഗോഡ്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലുമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പാലങ്ങള്‍ക്ക് സാരമായ കേട്പാട് പറ്റിയിട്ടുണ്ട്. മഴ മാറിയാല്‍ ഉടന്‍ തന്നെ പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

Full View
Tags:    

Similar News