പ്രളയമെടുത്ത കൂരയില്‍ തന്നെ കഴിയുന്ന ഈ കുടുംബം സഹായം തേടുന്നു...
സ്വന്തമായി ഭൂമിയില്ലാത്ത ഹുസൈന്‍റെ വരുമാനമാര്‍ഗ്ഗം കൂടി പ്രളയത്തോടെ ഇല്ലാതായിരിക്കുന്നു.
Update: 2019-08-24 03:59 GMT
പ്രളയത്തില്‍ വീടിന്‍റെ ഒരു ഭാഗം പുഴയെടുത്തു പോയിട്ടും തകര്‍ന്ന കൂരയില്‍ തന്നെ കഴിയുകയാണ് വയനാട് ചൂരല്‍മലയിലെ ഭിന്നശേഷിക്കാരനായ ഹുസൈനും കുടുംബവും. സ്വന്തമായി ഭൂമിയില്ലാത്ത ഹുസൈന്‍റെ വരുമാനമാര്‍ഗ്ഗം കൂടി പ്രളയത്തോടെ ഇല്ലാതായിരിക്കുന്നു.
ജന്മനാ കാലുകള്‍ തളര്‍ന്നുപോയ ഇദ്ധേഹം ഈ വീടിനകത്ത് നിരങ്ങിനീങ്ങി കഴിഞ്ഞു കൂടുകയാണ്. പ്രളയം കഴിഞ്ഞതോടെ ഏതു നിമിഷവും പുഴയെടുത്തേക്കാവുന്ന അപകടകരമായ അവസ്ഥയിലാണ് ഹുസൈന്‍റെ കൂരയിപ്പോള്‍.
കൂട്ടിനുള്ള ഭാര്യ സൌജത്തിനും ഒരു കാലിന് സ്വാധീനമില്ല. വഴിയോരത്തായതിനാല്‍ വീട് തന്നെ പെട്ടികടയാക്കി ചെറിയ വരുമാനം കണ്ടെത്തിയാണ് ജീവിതം. പ്രളയം കഴിഞ്ഞതോടെ ഉള്ള വരുമാന മാര്‍ഗ്ഗവും അടഞ്ഞു. ഒട്ടേറെ പരാതീനതകള്‍ അനുഭവിക്കുന്ന ഈ കുടുംബത്തിന് സ്വന്തമായി ഭൂമിയില്ല.