സോയില്‍ പൈപ്പിംഗ്; കോഴിക്കോട് നിരീക്ഷണത്തിനായി പ്രത്യേക വകുപ്പ്

ജില്ലയിലെ സോയില്‍ പൈപ്പിംഗ് സംബന്ധിച്ച റിപ്പോര്‍ട്ട് മീഡിയവണാണ് പുറത്ത് വിട്ടത്

Update: 2019-08-30 13:11 GMT
Advertising

കോഴിക്കോട് ജില്ലയില്‍ സോയില്‍ പൈപ്പിംഗ് കണ്ടെത്തിയ സ്ഥലങ്ങളില്‍ നിരീക്ഷണത്തിനായി സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. വിദഗ്ധ സംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആവശ്യപ്രകാരം ജില്ലയിലെ ഭൌമ പ്രതിഭാസങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പഠനസംഘം സമര്‍പ്പിച്ചു.

ജില്ലയിലെ സോയില്‍ പൈപ്പിംഗ് സംബന്ധിച്ച റിപ്പോര്‍ട്ട് മീഡിയവണാണ് പുറത്ത് വിട്ടത്. കാരശ്ശേരി പൈക്കാടന്‍മലയിലും പാലോറമലയിലും കണ്ടെത്തിയ സോയില്‍ പൈപ്പിംഗ് അതീവ ഗുരുതരമെന്നും നിരീക്ഷണം വേണമെന്നുമുള്ള വിദഗ്ദ സംഘത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ലാകലക്ടറുടെ നടപടി. ഈ സ്ഥലങ്ങളില്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ ജില്ലാഭരണകൂടം സോയില്‍ കണ്‍സര്‍വേഷന്‍ വിഭാഗത്തെ ചുമതലപ്പെടുത്തി.

മണ്ണ് സംരക്ഷണ വിഭാഗം, സി.ഡബ്യു.ആര്‍.ഡി.എം, ജിയോളജി വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരായിരുന്നു കോഴിക്കോട് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആവശ്യമെങ്കില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, എന്നിവയെകുറിച്ച് ജില്ലയിലെ 67 ഇടങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടും ജില്ലാകലക്ടര്‍ക്ക് കൈമാറി.

Full View

ദുരന്തനിവാരണ ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേറ്റര്‍ എന്നിവരടങ്ങിയ അഞ്ച് ടീമുകളാണ് വിവിധ സ്ഥലങ്ങളില്‍ പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറും.

Tags:    

Similar News