മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ സമരം ശക്തമാക്കുന്നു

ഈ മാസം 20ന് നടക്കുന്ന അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ജീവനക്കാരുടെ റിലേ സത്യാഗ്രഹം ആരംഭിച്ചു

Update: 2020-01-04 03:20 GMT

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സമരം ശക്തമാക്കുന്നു. ഈ മാസം 20ന് നടക്കുന്ന അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ജീവനക്കാരുടെ റിലേ സത്യാഗ്രഹം ആരംഭിച്ചു. കേരള ബാങ്ക് ലയനതിന് ഒരുക്കമല്ലെന്ന നിലപാടിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഉറച്ച് നിൽക്കുമ്പോഴാണ് കേരള ബാങ്ക് ലയനം ആവിശ്യപ്പെട്ട്‌ തൊഴിലാളികൾ സമരം ശക്തമാക്കുന്നത്.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്‍റെ 54 ശാഖകളിലെയും തൊഴിലാളികൾ മൂന്ന് ദിവസത്തെ സൂചന പണിമുടക്ക് നടത്തുകയും ജനുവരി ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് സഹകരണ മന്ത്രിയുടെ ഇടപെടൽ മൂലം ഈ മാസം 20 ലേക്ക് മാറ്റിവെച്ച അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായാണ് റിലേ സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്. ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാതെ അധികൃതർ മുന്നോട്ടു പോകുന്നത് അംഗീകരിക്കില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. വിവിധ ജില്ലകളിൽ നിന്നുള്ള ബാങ്ക് ജീവനക്കാരും മലപ്പുറം സഹകരണ ബാങ്കിന്‍റെ 54 ശാഖകളിലെ ജീവനക്കാരും പങ്കെടുക്കുന്നുണ്ട്.

Full View
Tags:    

Similar News