മരട് ഫ്ലാറ്റ് അഴിമതി കേസ്; എങ്ങുമെത്താതെ ക്രൈം ബ്രാഞ്ച് അന്വേഷണം 

കുറ്റക്കാർക്കെതിെരെ നടപടി വൈകുന്നു

Update: 2020-03-13 02:37 GMT
Advertising

മരട് നഗരസഭ പഞ്ചായത്ത് ആയിരുന്ന കാലഘട്ടത്തിലാണ് 5 ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. തീരദേശ നിയന്ത്രണ മേഖലയിലുള്ള നിർമാണങ്ങൾക്കുള്ള അപേക്ഷ തീരദേശ പരിപാലന അതോറിറ്റിയുടെ പരിഗണനക്ക് വിടണമെന്നാണ് ചട്ടം ഇത് ലംഘിച്ചായിരുന്നു അനുമതി. ഫ്ലാറ്റുകൾ നിലംപരിശായെങ്കിലും നിയമലംഘനം നടത്തിയവർക്കെതിരെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്താതെ ഇഴയുകയാണ്.

അനധികൃതമായി ഫ്ളാറ്റ് നിർമിച്ചകേസിൽ അറസ്റ്റിലായ മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ.ജോസഫ്, ഹോളിഫെയ്ത്ത് ഫ്ലാറ്റ് മാനേജിംഗ് ഡയറക്ടര്‍ ഡാനി ഫ്രാന്‍സിസ് ആല്‍ഫ സെറീന്‍ നിര്‍മാതാവ് പോള്‍ രാജ് എന്നിവർ ഇപ്പോൾ ജാമ്യത്തിലാണ്.

അന്നത്തെ പ്രസിഡന്റ് കെ.എ ദേവസിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്നായിരുന്നു മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫിന്റെ മൊഴി. അന്നത്തെ ഭരണസിമി അംഗങ്ങളും ദേവസിക്കെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. തുടര്‍ന്ന് ദേവസിയെ പ്രതിചേര്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടി കത്തയച്ച് കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. സര്‍ക്കാര്‍ മനപൂര്‍വ്വം അനുമതി വൈകിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കേസ് നിര്‍ണ്ണയക ഘട്ടത്തിലെത്തിയപ്പോള്‍ അന്വേഷണ ചുമതലയുണ്ടായിരുന്ന ഡി.വൈ.എസ്.പി ജോസി ചെറിയാനെ സ്ഥലം മാറ്റിയതും വിവാദമായി.

Full View
Tags:    

Similar News