ലോക്ക്ഡൗൺ തിരിച്ചടിയിൽ വസ്ത്രവ്യാപാരികൾ
നഷ്ടം മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Update: 2020-04-29 05:45 GMT
ലോക്ഡൌണ്‍ നഷ്ടത്തിന് പുറമെ വന്‍സാമ്പത്തിക ബാധ്യതയില്‍ വസ്ത്രവ്യാപാര മേഖല. നഷ്ടം മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
വിഷു, ഈസ്റ്റര്‍, വിവാഹം തുടങ്ങി ഏപ്രില്‍ - മെയ് മാസങ്ങളില്‍ ആഘോഷങ്ങളുടെ തിരക്കായിരിക്കും. എന്നാല്‍ ലോക്ഡൌണിനെ തുടര്‍ന്ന് വലിയ വരുമാന നഷ്ടമാണ് വസ്ത്രവ്യാപാര മേഖലയില്‍ ഉണ്ടായത്. കൊവിഡ് മഹാമാരിയെ തടയാന്‍ സര്‍ക്കാരിനൊപ്പമാണ് വ്യാപാരികള്‍. പക്ഷേ, ലോക്ഡോണ്‍ കഴിയുന്പോള്‍ വ്യാപാരികള്‍ക്ക് താങ്ങാവുന്ന പാക്കേജ് സര്‍ക്കാര്‍ നടപ്പാക്കണമെന്നാണ് ആവശ്യം.
ലോക്ഡൌണ്‍ കാലത്ത് ഇ.എസ്.ഐയില്‍ നിന്ന് തൊഴിലാളികള്‍ക്ക് പകുതി ശമ്പളം നല്‍കാന്‍ കഴിയും. അത് സര്‍ക്കാര്‍ നടപ്പാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.