ചാവക്കാട് ബ്ലാങ്ങാട് മാര്‍ക്കറ്റിലെ 30 കച്ചവടക്കാര്‍ക്കെതിരെ കേസ്

സാമൂഹ്യ അകലം പാലിക്കാതെ കച്ചവടം നടത്തിയതിനും മാസ്ക് ധരിക്കാത്തതിനുമാണ് കേസ്.

Update: 2020-07-11 05:48 GMT

ചാവക്കാട് ബ്ലാങ്ങാട് മാര്‍ക്കറ്റിലെ 30 പേര്‍ക്കെതിരെ കേസ്. സാമൂഹ്യ അകലം പാലിക്കാതെ കച്ചവടം നടത്തിയതിനും മാസ്ക് ധരിക്കാത്തതിനുമാണ് കേസ്. ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്.

തൃശ്ശൂർ ജില്ലയിൽ കോവിഡ് രോഗികൾ ഏറ്റവുമധികം ഉള്ളത് ചാവക്കാട്, വാടാനപ്പളളി മേഖലകളിലാണ്. അതുകൊണ്ടുതന്നെ കർശന നിയന്ത്രണമാണ് ഈ മേഖലകളിലെല്ലാം ഉളളത്. കഴിഞ്ഞ കുറച്ചുദിവസമായി ചാവക്കാട് ഭാഗത്തെ പല ചന്തകളും പ്രവർത്തിക്കുന്നത് കോവിഡ് പ്രോട്ടോക്കോളോ മുൻകരുതലോ പാലിക്കാതെയാണ് എന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാവിലെ പോലീസ് മിന്നൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് വരെ ചാവക്കാട് നഗരസഭ മുഴുവൻ നിയന്ത്രിത മേഖലയായിരുന്നു.

Advertising
Advertising

Full View

തൃശ്ശൂര്‍ ജില്ലയിൽ ഇന്നലെ 17 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു കുടുംബത്തിലെ നാല് പേര്‍ക്കും കോവിഡ് പോസറ്റീവായി. 19 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച പതിനേഴ് പേരില്‍ വിദേശത്ത് നിന്നെത്തിയ പതിനൊന്ന് പേരും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേരുമാണുള്ളത്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിരപ്പിള്ളി സ്വദേശിയായ ചുമട്ടുതൊഴിലാളിക്ക് ആലുവയിൽ നിന്നാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. 2 പേർ ബിഎസ്എഫ് ജവാൻമാര്‍ക്കും കോവിഡ് പോസറ്റീവായി. ഇവര്‍ ജയ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ്.

സൗദിയിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശികളായ ഒരു വയസ്സുള്ള പെൺകുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 4 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 574 ആയി. ജില്ലയില്‍ ആകെ 363 പേർ ഇതുവരെ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച 184 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

കോവിഡ് 19 രോഗവ്യാപനം ഏറുന്ന സാഹചര്യത്തിൽ പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ 6, 7 വാർഡുകൾ അന്നമനട ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡ് എന്നിവയെ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ എസ് ഷാനവാസ് പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകൾ നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്‍റ് സോണുകളായി തുടരും.

Tags:    

Similar News