കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് 39,000 കടന്നു

ഇന്ന് സ്വർണ്ണ വില ഗ്രാമിന് 75 രൂപ കൂടി. പവന് 39,200 രൂപയായി

Update: 2020-07-28 05:00 GMT
Advertising

സംസ്ഥാനത്ത് സ്വർണ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ . ഇന്ന് ഗ്രാമിന് 75 രൂപ വർദ്ധിച്ചു 4900 രൂപയായി. പവന് 39200 രൂപയായി ഉയര്‍ന്നു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്. പവന് ഒറ്റയടിക്ക് വര്‍ദ്ധിച്ചത് 600 രൂപയാണ്. രണ്ടു മാസം കൊണ്ട് പവന് 5,500 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഈ വര്‍ഷം മാത്രം പവന് 8,280 രൂപയുടെ വര്‍ധന ഉണ്ടായിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,975 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്.ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,410 രൂപ നിലവാരത്തിലുമെത്തി.സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് കോവിഡ്- 19 പ്രതിസന്ധിക്കിടയിലും സ്വർണ വില ഇത്തരത്തില്‍ അടിക്കടി കൂടാനുള്ള ഒരു കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. വരും ദിവസങ്ങളിലും സ്വർണത്തിന് വില ഉയരാനാണ് സാധ്യത.

Full View
Tags:    

Similar News