ഈരാറ്റുപേട്ടയിൽ വോട്ട് അഭ്യര്‍ഥിക്കാനെത്തിയ പി.സി. ജോർജും നാട്ടുകാരും തമ്മിൽ വാക്കേറ്റം

വോട്ട് അഭ്യർഥിച്ചപ്പോള്‍ നാട്ടുകാരിൽ ചിലർ കൂവിയതോടെ പി.സി. ജോർജ് ക്ഷുഭിതനാവുകയായിരുന്നു.

Update: 2021-03-22 17:19 GMT

ഈരാറ്റുപേട്ടയിൽ വോട്ട് പിടിക്കാൻ എത്തിയ പി.സി. ജോർജും നാട്ടുകാരും തമ്മിൽ വാക്കേറ്റം. വോട്ട് അഭ്യർത്ഥിച്ചപ്പോൾ നാട്ടുകാരിൽ ചിലർ കൂവിയതോടെ പിസി ജോർജ് ക്ഷുഭിതനായി.

ഇതോടെ വാക്ക് തർക്കത്തിലേക്ക് കാര്യങ്ങൾ പോവുകയായിരുന്നു. ഈരാറ്റുപേട്ട തേവരുപാറയിൽ വാഹന പ്രചരണവുമായി എത്തിയപ്പോഴാണ് പിസി ജോർജ് നാട്ടുകാർ ചിലരുമായി വാക്കുതർക്കമുണ്ടായത്. പിസി ജോർജ് വോട്ട് അഭ്യർത്ഥിച്ചു തുടങ്ങിയപ്പോൾ തന്നെ എന്നെ നാട്ടുകാരിൽ ചിലർ കൂവാൻ തുടങ്ങി .

ഇതോടെ പ്രകോപിതനായ പി.സി. ജോർജ് പ്രചരണ വാഹനത്തിൽനിന്ന് മൈക്കിലൂടെ തന്നെ മറുപടി നൽകി. വെല്ലുവിളി നിറഞ്ഞ രീതിയിൽ പിസി ജോർജ് സംസാരിച്ചതോടെ കൂവലിന്‍റെ ശക്തിയും കൂടി.

Advertising
Advertising

ഇതോടെ മനസുണ്ടെങ്കിൽ വോട്ട് ചെയ്താൽ മതിയെന്ന് പറഞ്ഞു പിസി ജോർജ് മടങ്ങി. പി.സി. ജോർജ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ ഈരാറ്റുപേട്ടയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. കഴിഞ്ഞതവണ വലിയ പിന്തുണ നൽകിയ ഇവർ പിസിയുടെ ബിജെപി ബന്ധത്തെ തുടർന്നാണ് പി.സി. ജോർജുമായി അകന്നത്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News