എസ്.ഡി.പി.ഐ മലപ്പുറം ലോക്സഭ സ്ഥാനാര്‍ഥി സമസ്ത അധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്തി

മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് തസ്‍ലിം റഹ്മാനി ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയത്

Update: 2021-03-24 12:36 GMT

എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറിയും മലപ്പുറം ലോക്സഭാ സീറ്റിലെ സ്ഥാനാർഥിയുമായ ഡോ. തസ്‍ലിം റഹ്മാനി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടി മുണ്ടക്കുളത്തെ കോളജിലെത്തിയാണ് തസ്‍ലിം റഹ്മാനി തങ്ങളെ കണ്ടത്.

കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. മലപ്പുറം മണ്ഡലത്തിലെ വോട്ടർ കൂടിയായ തങ്ങളുടെ പിന്തുണ തേടിയാണ് തസ്‍ലിം റഹ്മാനി എത്തിയത്. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസിയും ഒപ്പമുണ്ടായിരുന്നു.

കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ചത് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കിക്കൊണ്ടാണ് എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പിനെ അഭിമുഖികരിക്കുന്നത്. ഡൽഹിയിലെ സി.എ.എ. വിരുദ്ധ സമരങ്ങളുടെ മുന്നണിയിലുണ്ടായിരുന്ന ആളാണ് തസ്‍ലിം റഹ്മാനി.

മുൻ രാജ്യസഭാ അംഗവും എം.എൽ.എയുമായിരുന്ന അബ്ദുസ്സമദ് സമദാനിയെയാണ് മുസ്‍ലിം ലീഗ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടിയോട് മത്സരിച്ച വി.പി. സാനുവാണ് സി.പി.എം സ്ഥാനാർഥി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News