'ജിജി എന്‍റെ സുഹൃത്ത് , കുഞ്ഞാലിക്കുട്ടിക്കെതിരെ അവര്‍ ജയിക്കും': നടന്‍ ശരത് കുമാര്‍

സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ശരത്കുമാര്‍

Update: 2021-03-26 16:16 GMT

സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഇടതുപക്ഷം വിജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും നടനും സമത്വ കക്ഷി പാര്‍ട്ടി നേതാവുമായ ശരത് കുമാര്‍. വേങ്ങര മണ്ഡലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി‌ക്കെതിരെ മത്സരിക്കുന്ന ജിജി തന്‍റെ സുഹൃത്താണെന്നും ശരത് കുമാര്‍ പറഞ്ഞു.

‘എന്‍റെ സുഹൃത്ത് വേങ്ങര മണ്ഡലത്തിലെ ജിജി എന്നൊരു സ്ഥാനാര്‍ത്ഥി ഉണ്ട്. വിദ്യാര്‍ത്ഥി നേതാവും മികച്ച സ്ഥാനാര്‍ത്ഥിയുമാണവര്‍. അവര്‍ ജയിക്കുമെന്ന പ്രതീക്ഷയും എനിക്കുണ്ട്’, ശരത് കുമാര്‍ പറഞ്ഞു.

സിപിഐ(എം) കൊണ്ടോട്ടി ഏരിയാ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവുമാണ് വേങ്ങരയിലെ ഇടതു സ്ഥാനാര്‍ഥി പി ജിജി. മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സിറ്റിംഗ് സീറ്റാണ് ലീഗ് കോട്ടയായ വേങ്ങര. വേങ്ങരയില്‍ ഇത്‌ മൂന്നാം തവണയാണ്‌ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നത്‌. 2011ല്‍ വേങ്ങര മണ്ഡലം രൂപീകരിച്ച ശേഷം രണ്ടു തവണ കുഞ്ഞാലിക്കുട്ടി മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Advertising
Advertising

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News