ഹൈക്കോടതി വിധി മറികടക്കാൻ സ്കോൾ കേരളയിൽ വീണ്ടും ഉത്തരവ്

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സ്ഥിരപ്പെടുത്തിയ നടപടി പിൻവലിക്കുമോ എന്ന് സർക്കാറിനോട് നേരത്തെ കോടതി ചോദിച്ചിരുന്നു

Update: 2021-03-29 03:48 GMT

ഹൈക്കോടതി വിധി മറികടക്കാൻ സ്കോൾ കേരളയിൽ ഭേദഗതികളോടെ നിയമന ഉത്തരവ് പുറത്തിറക്കി. കോടതി അനുമതിയോടെ 54 പേരെ സ്ഥിരപ്പെടുത്താനാണ് നീക്കം നടക്കുന്നത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സ്ഥിരപ്പെടുത്തിയ നടപടി പിൻവലിക്കുമോ എന്ന് സർക്കാറിനോട് നേരത്തെ കോടതി ചോദിച്ചിരുന്നു.

ഹൈക്കോടതി അനുമതി ഇല്ലാതെ സ്കോൾ കേരളയിൽ ആരെയും സ്ഥിരപെടുത്തരുതെന്ന ഉത്തരവ് നിലനിൽക്കെയാണ് സി.പി.എം ബന്ധമുള്ള 54 പേരെ സ്ഥിരപെടുത്തിയത്. സർക്കാർ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സ്ഥിരപെടുത്തിയ നടപടി പിൻവലിക്കുമോ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാറിനോട് ചോദിച്ചിരുന്നു. ബുധനാഴ്ച്ച കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ജീവനക്കാരെ സ്ഥിരപെടുത്തിയ നിയമന നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല. പകരം സ്ഥിരപ്പെടുത്താൻ സമർപ്പിച്ച സ്കീം അംഗീകരിക്കുന്നതായി ഉത്തരവിൽ പറയുന്നു.

Advertising
Advertising

ഹൈക്കോടതി അനുമതിയോടെ സ്ഥിരപെടുത്തൽ നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. 10 വർഷം തുടർച്ചയായി ജോലി ചെയ്യാത്തവരെ സ്ഥിരപ്പെടുത്തിയ സംഭവവും സീനിയോരിറ്റി അട്ടിമറിച്ച് സി.പി.എം ബന്ധുക്കൾക്ക് മാത്രം നിയമനം നൽകിയ വാർത്തയും മീഡിയവണാണ് പുറത്ത് കൊണ്ടുവന്നത്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News