റോഡ് ഷോയ്ക്കിടെ ആംബുലൻസെത്തി; മുന്നിലോടി വഴിയൊരുക്കി സ്ഥാനാര്‍ഥി

വാഹനങ്ങളെയും പ്രവർത്തകരെയും വശങ്ങളിലേക്ക് മാറ്റി മുന്നിലോടിക്കൊണ്ട് ആംബുലൻസിന് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.

Update: 2021-03-30 13:39 GMT

കേരളത്തിൽ തെരഞ്ഞെടുപ്പ് ആവേശം കത്തിക്കയറുകയുകയാണ്. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളും റോഡ് ഷോകളും, പ്രകടനവും ഒക്കെയായി സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും കളം നിറഞ്ഞതോടെ പൊതുജനം ബുദ്ധിമുട്ടിലാകാറുണ്ട്. ഇതിനിടയിലാണ് തന്‍റെ റോഡ് ഷോയ്ക്കിടെ എത്തിയ ആംബുലൻസിന് വഴിയൊരുക്കി മുന്നിലോടി പട്ടാമ്പിയിലെ യു.ഡി.എഫ് സ്ഥാനാർഥി റിയാസ് മുക്കോളി വ്യത്യസ്തനായത്.

പട്ടാമ്പി പാലത്തിലൂടെ പ്രചാരണ ജാഥ കടന്നുപോകുമ്പോഴാണ് ആംബുലൻസ് എത്തിയത്. ഈ സമയം റിയാസ് വാഹനത്തിൽ നിന്നിറങ്ങി മറ്റ് വാഹനങ്ങളെയും പ്രവർത്തകരെയും വശങ്ങളിലേക്ക് മാറ്റി മുന്നിലോടിക്കൊണ്ട് ആംബുലൻസിന് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.

Advertising
Advertising

റിയാസ് മുക്കോളി വഴിയൊരുക്കുന്ന വീഡിയോ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി പങ്കുവയ്ക്കുന്നുണ്ട്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News