'ഇനി പാർട്ടി പറഞ്ഞാലും മത്സരിക്കില്ല' തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് ഇ.പി ജയരാജൻ

'ജനസേവനത്തിനും തെരഞ്ഞെടുപ്പുകളിലും ഇറങ്ങി പ്രവർത്തിക്കാനുമുള്ള ആരോഗ്യ ശേഷി കുറഞ്ഞു വരികയാണ്' ഇ.പി പറഞ്ഞു

Update: 2021-03-30 09:46 GMT

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും പിണറായി മന്ത്രി സഭയിലെ വ്യവസായ വകുപ്പ് മന്ത്രിയുമായ ഇ.പി ജയരാജൻ. പാർട്ടി ആവശ്യപ്പെട്ടാലും മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ ജയരാജന്‍ തന്‍റെ അസൗകര്യം പാർട്ടിയെ ബോധ്യപ്പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

'മൂന്നു തവണ എം.എൽ.എയായ വ്യക്തിയാണ് താന്‍. ഇത്തവണ മന്ത്രിയാകാനും കഴിഞ്ഞു. പ്രായമായി വരികയാണ്, ഒരുപാട് ആരോഗ്യ പ്രശ്നങ്ങളുണ്ട്. ജനസേവനത്തിനും തെരഞ്ഞെടുപ്പുകളിലും ഇറങ്ങി പ്രവർത്തിക്കാനുമുള്ള ആരോഗ്യ ശേഷി കുറഞ്ഞു വരികയാണ്'. ജയരാജൻ വ്യക്തമാക്കി.

Advertising
Advertising

എസ്.എഫ്.ഐയിലൂടെ പൊതു രാഷ്ട്രീയരംഗത്ത് എത്തിയ ഇ.പി ജയരാജന്‍ ഡി.വൈ.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്‍റ് കൂടിയായിരുന്നു. ദീർഘകാലം സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും ചുമതലയനുഷ്ടിച്ചിട്ടുണ്ട്. 2011ലും 2016ലും മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ ജയരാജൻ, പിണറായി മന്ത്രിസഭയിൽ വ്യവസായ, കായികം, യുവജനകാര്യ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 2016ല്‍ നടന്ന ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്ത്രിപദം രാജിവെച്ചെങ്കിലും വിജിലൻസ് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയതോടെ ജയരാജൻ വീണ്ടും മന്ത്രിപദത്തിൽ തിരികെ എത്തുകയായിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News