തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി നടി സുരഭി ലക്ഷ്മി

അന്യായമായി പേര് ഒഴിവാക്കിയതിനെതിരെ നടി കലക്ടർക്ക് പരാതി നൽകി

Update: 2021-04-05 08:28 GMT

തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി നടി സുരഭി ലക്ഷ്മി. മണ്ഡലത്തിൽ സ്ഥിര താമസക്കാരിയായ തന്റെ പേര് വെട്ടിമാറ്റുമ്പോൾ തന്നോട് അന്വേഷിച്ചില്ലെന്ന് സുരഭി ലക്ഷ്മി പറയുന്നു. അന്യായമായി പേര് ഒഴിവാക്കിയതിനെതിരെ നടി കലക്ടർക്ക് പരാതി നൽകി. കൊടുവള്ളി മണ്ഡലത്തിലെ നരിക്കുനി ബൂത്തിലായിരുന്നു സുരഭിയുടെ വോട്ട്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News