രാജാവിനെക്കാള്‍ വലിയ രാജഭക്തിയോ? കാട്ടായിക്കോണത്തെ സംഘര്‍ഷത്തില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് കടകംപള്ളി

പൊലീസ് ബി.ജെ.പിയുടെ ഏജന്റിനെ പോലെയാണ് പെരുമാറുന്നതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാട്ടായിക്കോണത്തെ സംഘര്‍ഷത്തിന്റെ പശ്ചാതലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം

Update: 2021-04-06 13:08 GMT

പൊലീസ് ബി.ജെ.പിയുടെ ഏജന്റിനെ പോലെയാണ് പെരുമാറുന്നതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാട്ടായിക്കോണത്തെ സംഘര്‍ഷത്തിന്റെ പശ്ചാതലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

പൊലീസ് നടപടി ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ എന്നും കടകംപള്ളി ചോദിച്ചു. രാജാവിനെക്കാള്‍ വലിയ രാജഭക്തി പൊലീസ് കാണിച്ചോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷക്കാരെ പൊലീസ് തെരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്തു. പോളിങ് തടസപ്പെടുത്താനാണ് ബി.ജെ.പി ശ്രമം. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കടകംപളള്ളി വ്യക്തമാക്കി.

Advertising
Advertising

കാട്ടായിക്കോണത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ ബി.ജെ.പി നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരുന്നു. അതിനുവേണ്ടി അവര്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. ഇന്നത്തെ സംഘര്‍ഷം അതിന്റെ ഭാഗമാണ്. പൊലീസ് അക്രമികള്‍ക്ക് പകരം നാട്ടുകാരെയാണ് കൈകാര്യം ചെയ്തത്. പൊലീസിന്റെ കേന്ദ്ര നിരീക്ഷകന്‍ ഇവിടെ വന്നിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണ് പൊലീസിന്റെ നടപടിയെന്നും കടകംപള്ളി ആരോപിച്ചു.

കാട്ടായിക്കോണത്ത് രാവിലെ സിപിഎം ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയായാണ് വൈകുന്നേരത്തെ സംഘര്‍ഷവും. മന്ത്രിയുടെ സ്റ്റാഫിനും മര്‍ദനമേറ്റിരുന്നു.

Tags:    

Similar News