ബാങ്കിനുള്ളിൽ ബാങ്ക് മാനേജർ തൂങ്ങിമരിച്ച നിലയിൽ

രാവിലെ പതിവു പോലെ ജോലിക്കായി ബാങ്കിലെത്തിയതായിരുന്നു സ്വപ്ന

Update: 2021-04-09 07:07 GMT

കണ്ണൂർ കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ തൂങ്ങി മരിച്ച നിലയിൽ. തൃശൂർ സ്വദേശി സ്വപ്‌നയെയാണ് ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ 10.15 ഓടെയാണ് സഹപ്രവർത്തകർ സ്വന്തം കാബിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.

രാവിലെ പതിവുപോലെ ബാങ്കിലേക്ക് ജോലിക്കായി എത്തിയ സ്വപ്‌ന കാബിനുള്ളിൽ കയറി ക്യാബിന്‍ അകത്തു നിന്ന് അടയ്ക്കുകയായിരുന്നു. ഏറെ നേരമായിട്ടും സ്വപ്നയെ പുറത്തേക്ക് കാണാതിരുന്നതിനാൽ സഹപ്രവർത്തകർ ക്യാബിന്‍റെ വാതിൽ തള്ളി തുറന്നു നോക്കിയപ്പോൾ കാബിനുള്ളിലെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് സ്വപ്നയെ കണ്ടത്.

തൃശൂർ സ്വദേശിയായ സ്വപ്‌ന കഴിഞ്ഞ കുറേ വർഷങ്ങളായി കൂത്തുപറമ്പിനടുത്ത് തൊക്കിലങ്ങാടിയിൽ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. മൃതദേഹം കൂത്ത്പറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Tags:    

Similar News