നികുതി പിരിവിൽ കേന്ദ്രം കേരളത്തിന് നൽകുന്നത് 100ൽ 21 രൂപ: കണക്ക് നിരത്തി കെ.എൻ ബാലഗോപാൽ

ഉത്തർപ്രദേശിന് 100ൽ 46 രൂപ കേന്ദ്രം നൽകുന്നു. ബിഹാറിന് 100ൽ 70 രൂപ നൽകുന്നു. കേരളീയരോടുള്ള കേന്ദ്ര അവഗണനയ്ക്ക് ആർ.ബി.ഐ കണക്കുകളെക്കാൾ മെച്ചപ്പെട്ട തെളിവ് വേണോയെന്നും ധനമന്ത്രി ചോദിച്ചു.

Update: 2024-02-05 07:08 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: ബജറ്റ് അവതരണത്തിൽ കേന്ദ്ര അവഗണനകൾ വ്യക്തമാക്കി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കണക്കുകള്‍ നിരത്തിയാണ് ധനമന്ത്രി സഭയില്‍ ഉന്നയിച്ചത്.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു, കേന്ദ്രം വെട്ടിക്കുറച്ചത് 57,400 കോടി രൂപയാണ്. 100ല്‍ നിന്ന് 21 എന്ന തരത്തില്‍ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. 2021-23ലെ കണക്ക് അനുസരിച്ച് 65 രൂപ സംസ്ഥാനം പിരിച്ചെടുക്കുമ്പോൾ 35 രൂപ കേന്ദ്രം തരും എന്നതാണ് ശരാശരി. പക്ഷേ കേരളം 79 രൂപ തനത് നികുതി വരുമാനം പിരിച്ചെടുക്കുമ്പോൾ കേന്ദ്രം തരുന്നത് 21 രൂപയാണ്- ധനമന്ത്രി പറഞ്ഞു. 

'അതായത് 100ൽ 21 രൂപ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. ഉത്തർപ്രദേശിന് 100ൽ 46 രൂപ കേന്ദ്രം നൽകുന്നു. ബിഹാറിന് 100ൽ 70 രൂപ നൽകുന്നു. കേരളീയരോടുള്ള കേന്ദ്ര അവഗണനയ്ക്ക് ആർ.ബി.ഐ കണക്കുകളെക്കാൾ മെച്ചപ്പെട്ട തെളിവ് വേണോയെന്നും ധനമന്ത്രി ചോദിച്ചു.

കേന്ദ്രം പിരിച്ചെടുത്ത് സംസ്ഥാനങ്ങൾക്ക് വീതംവെച്ച് നൽകുന്ന നികുതിയുടെ ഡിവിസിബിൾ പൂളിലെ കേരളത്തിന്റെ ഓഹരി പത്താം ധനകാര്യ കമ്മീഷൻ കാലത്ത് 3.87 ശതമാനം ആയിരുന്നു. ഇത് 14ാം ധനകാര്യ കമ്മീഷനിൽ 2.5 ശതമാനമായും 15ാം കമ്മീഷന്റെ ശിപാർശയിൽ 1.925 ശതമാനമായും കുറഞ്ഞു. ഇതിന്റെ ഫലമായി പതിനായിരക്കണക്കിന് കോടി രൂപ കേരളത്തിന് നഷ്ടമായെന്നും മന്ത്രി പറഞ്ഞു.

കേരളം വികസന നേട്ടങ്ങളുടെ പേരിലാണ് ശിക്ഷിക്കപ്പെടുന്നത്. ഉയർന്ന പ്രതിശീർഷ വരുമാനത്തിന്റെ പേരിലും ജനസംഖ്യ വളർത്ത നിയന്ത്രിച്ചിന്റെ പേരിലും കേരള ജനത ശിക്ഷിക്കപ്പെടുകയാണ്. എന്നാൽ സാമ്പത്തിക വളർച്ചയുടെ ഫലമായി ഉണ്ടായ ഗൗരവമായ രണ്ടാം തലമുറ വികസന പ്രശ്‌നങ്ങളെ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണ്. ജീവിതശൈലി രോഗങ്ങൾ കൂടുന്നതും പ്രായമായവരുടെ അനുപാതം കൂടുന്നതുമൊന്നും കണക്കിലെടുക്കുന്നില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News