വിഴിഞ്ഞം തുറമുഖ നിര്‍മാണം; അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തുക ഈ മാസം അവസാനം കൈമാറും

സര്‍ക്കാര്‍ തുക നല്‍കിയില്ലെങ്കില്‍ നിര്‍മാണ വേഗതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് തുറമുഖ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

Update: 2023-03-17 01:35 GMT
Advertising

വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്കാനുള്ള തുക ഈ മാസം 31ന് മുന്‍പ് കൈമാറാന്‍ ധാരണ. പുലിമുട്ട് നിര്‍മാണം 30 ശതമാനം പൂര്‍ത്തിയാകുമ്പോള്‍ കൈമാറേണ്ട 346 കോടി രൂപയാണ് വായ്പയെടുത്ത് നല്‍കുന്നത്.

സര്‍ക്കാര്‍ തുക നല്‍കിയില്ലെങ്കില്‍ നിര്‍മാണ വേഗതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് തുറമുഖ സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതിന് പുറമെ വയബിലിറ്റി ഗ്യാപ് ഫണ്ടായി 400 കോടി രൂപയും സര്‍ക്കാര്‍ നല്‍കണം. ഈ രണ്ട് തുകയും, റെയിൽ - റോഡ്, ബ്രേക്ക് വാട്ടർ എന്നിവയുടെ നിർമ്മാണത്തിനും ആവശ്യമായ 3450 കോടി രൂപ ഹഡ്കോയിൽ നിന്ന് ലോൺ എടുക്കുവാനും ധനകാര്യ വകുപ്പിന്റെ അംഗീകാരം കിട്ടിയെങ്കിലും കാലതാമസം നേരിടുകയാണ്.

തുടര്‍ന്നാണ് മന്ത്രി അഹമദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ വിഴിഞ്ഞത്ത് അവലോകന യോഗം ചേര്‍ന്നത്. അടിയന്തരമായി 100 കോടി കൊടുക്കാനായി സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുക്കാനാണ് തീരുമാനം. ഈ വര്‍ഷം സെപ്റ്റംബറില്‍ തന്നെ ആദ്യ കപ്പലെത്തിച്ച് അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News