നെയ്യാറ്റിൻകരയിൽ വ്യവസായികളെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് സ്വർണവും പണവും കവർന്നു; നാലുപേർ പിടിയിൽ

തമിഴ്‌നാട് സ്വദേശികളായ വ്യവസായികളെയാണ് തട്ടിക്കൊണ്ടുപോയത്

Update: 2025-08-27 16:48 GMT

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വ്യാവസായികളെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ നാലുപേർ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ വ്യവസായികളെയാണ് തട്ടിക്കൊണ്ടുപോയത്. പോലീസ് വേഷത്തിൽ കബളിപ്പിച്ചാണ് തട്ടിക്കൊണ്ടുപോകൽ. പാറശ്ശാല പൊലീസാണ് പ്രതികളെ പിടികൂടിയത്.

നെയ്യാറ്റിൻകര സ്വദേശി അഭിരാം, കുന്നത്തുകാൽ സ്വദേശി ബിനോയ്, നെയ്യാറ്റിൻകര സ്വദേശി വിഷ്ണു എസ്. ഗോപൻ, ഉദിയൻകുളങ്ങര സ്വദേശി സാമുവൽ തോമസ് എന്നിവരാണ് പിടിയിലായത്. മോചന ദ്രവ്യമായി 50 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടിരുന്നു. പൊലീസ് എത്തുമ്പോൾ ഇരുവരെയും ചങ്ങലകൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News