പാലക്കാട്ട് നാല് കുട്ടികളെ കാണാനില്ലെന്ന് പരാതി

ഇന്ന് വൈകീട്ട് നാല് മണിയോടെ ഫുട്‌ബോൾ കളിക്കാനായി വീട്ടിൽനിന്ന്പുറത്തിറങ്ങിയതായിരുന്നു ഇവർ

Update: 2021-09-28 18:00 GMT
Editor : Midhun P | By : Web Desk

പാലക്കാട്ട് നാല് കുട്ടികളെ കാണാതായതായി പരാതി. പറക്കുളം സ്വദേശികളായ കുട്ടികളെയാണ് കാണാതായത്.നവനീത്, ഷംനാദ്, ഷഹനാദ്, അൻവർ സാദിഖ് എന്നിവരെയാണ് കാണാതായത്.ഇന്ന് വൈകീട്ട് നാല് മണിയോടെ ഫുട്‌ബോൾ കളിക്കാനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയതായിരുന്നു ഇവർ.തൃത്താല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസും നാട്ടുകാരും ചേർന്ന് കുട്ടികൾക്കായി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News