'പി.എസ്‍.സിക്ക് വിട്ട ശേഷവും ചട്ടം ലംഘിച്ച് 49 നിയമനങ്ങൾ'; എം.ജി സർവകലാശാല സ്ഥാനക്കയറ്റത്തിൽ വ്യാപക ക്രമക്കേട്

ധനകാര്യ പരിശോധന വിഭാഗം 2020ൽ നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന്

Update: 2022-02-02 06:27 GMT
Editor : ijas
Advertising

കൈക്കൂലി കേസില്‍ ജീവനക്കാരി അറസ്റ്റിലായതിന് പിറകേ എം.ജി സർവകലാശാല അസിസ്റ്റന്‍റ് സ്ഥാനക്കയറ്റത്തിൽ ക്രമക്കേട് നടന്നുവെന്ന റിപ്പോർട്ട് പുറത്ത്. ക്ലറിക്കല്‍ അസിസ്റ്റന്‍റുമാരുടെ ബൈ പ്രമോഷനും ബൈ ട്രാന്‍സ്ഫറും ചട്ടവിരുദ്ധമാണെന്ന് ധനകാര്യ പരിശോധനാ വിഭാഗമാണ് കണ്ടെത്തിയത്. നിയമനങ്ങള്‍ റദ്ദാക്കി സിന്‍ഡിക്കേറ്റിനെതിരെ നടപടി നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് സര്‍വകലാശാല അംഗീകരിച്ചില്ല.

വിദ്യാര്‍ഥിയില്‍ നിന്നും ഒന്നരലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസില്‍ എം.ജി സര്‍വകലാശാല ജീവനക്കാരി ഇപ്പോള്‍ ജയിലിലാണ്. ഇതിന് പിറകേയാണ് ബൈ ട്രാന്‍സ്ഫറിലും ബൈ പ്രമോഷനിലും ഗുരുതര ക്രമക്കേട് നടന്നത് വിശദീകരിക്കുന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ബൈ ട്രൻസ്ഫറിൽ ചട്ട പ്രകാരം എന്‍ട്രി കേഡറിലെ 238 പേരില്‍ നാല് ശതമാനമായ പത്ത് പേര്‍ക്കാണ് സ്ഥാനക്കയറ്റത്തിന് അര്‍ഹത. ചട്ടം തെറ്റായി വ്യാഖ്യാനിച്ച് 712 അസിസ്റ്റന്‍റ് തസ്തികയിലുള്ളവുടെ നാല് ശതമാനം എന്നാക്കി മാറ്റി. 28 പേര്‍ക്ക് ഇങ്ങനെ സ്ഥാനക്കയറ്റം നല്‍കിയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കൈക്കൂലി കേസിൽ പിടിയിലായ എൽ.സിയും ഇതിൽ ഉൾപ്പെടുമെന്നാണ് വിവരം.

Full View

ബൈ പ്രമോഷനിലും നടന്നത് വലിയ ക്രക്കേടാണ്. പിഎസ്.സി വഴി അസിസ്റ്റന്‍റ് തസ്തികയിലേക്ക് 31 പേരെ നിയമിക്കേണ്ടിടത്ത് യോഗ്യതയുടെ മാത്രം അടിസ്ഥാനത്തിൽ ബൈ പ്രമോഷൻ മുഖേന സിൻഡിക്കേറ്റ് നിയമനം നടപ്പാക്കി. സുപ്രീംകോടതി വിധിയടക്കം കാറ്റിൽ പറത്തിയായിരുന്നു ഈ നീക്കം. ഈ നിയമനങ്ങളും സ്ഥാനക്കയറ്റവും റദ്ദാക്കണമെന്നും ചുക്കാൻ പിടിച്ച സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ധനകാര്യ പരിശോധന വകുപ്പ് ശുപാർശ ചെയ്തു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല. എല്ലാം ചട്ടങ്ങൾ പാലിച്ചാണെന്ന് ആവർത്തിക്കുകയാണ് വി.സിയും സിൻഡിക്കേറ്റും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News