സംസ്ഥാനത്തെ 62 എച്ച്ഐവി പരിശോധനാ കേന്ദ്രങ്ങൾ പൂട്ടി; പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ആശങ്ക

മുൻവർഷങ്ങളേക്കാൾ കൂടുതൽ പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്

Update: 2023-07-11 02:54 GMT
Editor : ലിസി. പി | By : Web Desk

കാസര്‍കോട്: സംസ്ഥാനത്തെ 62 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങൾ നിർത്തലാക്കി. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കീഴിൽ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എച്ച്ഐവി പരിശോധനാകേന്ദ്രങ്ങളാണ് പൂട്ടിയത്. പരിശോധന കേന്ദ്രങ്ങൾ നിർത്തലാക്കുന്നതോടെ എയ്ഡ്സ് രോഗം കണ്ടെത്താനാകാതെ കൂടുതൽ പേരിലേക്ക് പടരാൻ ഇടയാക്കുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നു.

നാഷണൽ എയ്ഡ്സ് കൺ ട്രോൾ ഓർഗനൈസേഷന്റെ കീ ഴിൽ 150 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. എച്ച് ഐ വി പരിശോധനയും കൗൺസിലിംഗുകളുമാണ് കേന്ദ്രങ്ങളിൽ നടക്കുന്നത്.

Advertising
Advertising

മെഡിക്കൽ കോളേജുകൾ, ജില്ല- താലൂക്ക് ആശുപത്രികൾ, സെൻട്രൽ ജയിലുകൾ, സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പരിശോധനാ   കേന്ദ്രങ്ങൾ നിർത്തലാക്കിയത്. ഒമ്പത് എണ്ണം. തിരുവനന്തപുരത്തും എറണാകുളത്തും എട്ടുവീതവും തൃശൂരിൽ ഏഴും ആലപ്പുഴ, കണ്ണൂർ, കൊല്ലം ജില്ലകളിൽ 5 ഉം ഇടുക്കി-2,കാസർകോട് -4, കോട്ടയം 3, പാലക്കാട്, വയനാട് -2 വീതവും പത്തനംതിട്ട, മലപ്പുറം- ഒന്ന് വീതവുമാണ് നിർത്തലാക്കിയത്.

എച്ച് ഐ വി നിരക്ക് കുറവാണെന്നതാണ് പരിശോധനാകേന്ദ്രങ്ങൾ നിർത്തുന്നതിന് കാരണമായി നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ പറയുന്നത്. എന്നാൽ മുൻവർഷങ്ങളേക്കാൾ കൂടുതൽ പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇത് പരിഗണിക്കാതെയാണ് പ്രാദേശികമായി പ്രവർത്തിക്കുന്ന പരിശോധന കേന്ദ്രങ്ങൾ കൂട്ടത്തോടെ നിർത്തലാക്കിയത്. എയ്ഡ്സ് രോഗം കണ്ടെത്താനാകാതെ കൂടുതൽ പേരിലേക്ക് പടരാൻ ഇത് ഇടയാക്കുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ആശങ്കപ്പെടുന്നുണ്ട്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News