'കേരള' എന്നത് 'കേരളം' എന്നാക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

കേരള നിയമസഭ ഇത് സംബന്ധിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കിയിരുന്നു

Update: 2026-02-24 11:58 GMT

തിരുവനന്തപുരം: 'കേരള' എന്നത് 'കേരളം' എന്നാക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാനത്തിന്റെ പേര് പരിഷ്കരിക്കുന്ന തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം. 2024 ജൂൺ 24ന് കേരള നിയമസഭ ഇത് സംബന്ധിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കിയിരുന്നു.

2023ൽ പാസാക്കിയ പ്രമേയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചില സാങ്കേതിക നിർദേശങ്ങൾ മുന്നോട്ടുവെച്ചതിനെത്തുടർന്ന് അവ കൂടി ഉൾപ്പെടുത്തിയാണ് രണ്ടാമതൊരു പ്രമേയം പാസാക്കിയത്.

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തുന്നതിലൂടെ മാത്രമേ ഈ പേരുമാറ്റം ഔദ്യോഗികമായി നിലവിൽ വരൂ. ഇതിനായി പാർലമെന്റിൽ ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവരേണ്ടതുണ്ട്.

പേര് മാറ്റുന്നത് സംബന്ധിച്ച ബിൽരാഷ്‌ട്രപതി കേരള നിയമസഭക്ക് അയക്കും. മറുപടിക്കായി നിശ്ചിത ദിവസം അറിയിക്കും. മറുപടി ലഭിച്ചശേഷം ലോക്സഭയും രാജ്യസഭയും പാസാക്കണം. പാസാക്കിയ ബില്ലിൽ രാഷ്‌ട്രപതി ഒപ്പിടുന്നതോടെ കേരളം എന്ന പേരിൽ വിജ്ഞാപനം ഇറങ്ങും.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News