മലപ്പുറം പൊന്നാനിയിൽ വീട് ജപ്‌തി ചെയ്തതിന് പിന്നാലെ 82കാരി മരിച്ചു
പാലപ്പെട്ടി സ്വദേശി ഇടശ്ശേരി മാമിയാണ് മരിച്ചത്
മലപ്പുറം: പൊന്നാനിയിൽ വീട് ജപ്‌തി ചെയ്തതിന് പിന്നാലെ 82-കാരി മരിച്ചു.പാലപ്പെട്ടി സ്വദേശി ഇടശ്ശേരി മാമിയാണ് മരിച്ചത്.വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ഇവര്‍ കിടപ്പിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു
2020-ൽ മകൻ ആലി അഹമ്മദ് പാലപ്പെട്ടി എസ്‍ബിഐ ബ്രാഞ്ചിൽ നിന്ന് 25 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ഇത് മുടങ്ങിയതിലായിരുന്നു ജപ്തി നടത്തിയത്. ഇന്നലെ വൈകിട്ട് നടന്ന ജപ്തി നടപടിക്ക്പിന്നാലെ മാമി തൊട്ടടുത്തുള്ള മറ്റൊരു മകന്റെ വീട്ടിലേക്ക് മാറിയിരുന്നു. .
മാമിയുടെ മകനായ ആലി അഹമ്മദ് ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്നു. മരിച്ച മാമിയുടെ പേരിലിള്ള സ്വത്തുക്കള്‍ പണയം വെച്ചാണ് ഇയാള്‍ ലോണെടുത്തത്.എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല.42 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടായിരുന്നുവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ജപ്തിയെക്കുറിച്ച് പലതവണ നോട്ടീസ് നല്‍കിയിരുന്നുവെന്നും ബാങ്ക് വ്യക്തമാക്കി.