Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഇടുക്കി: ഇടുക്കിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയ്മോനെയാണ് സസ്പെൻഡ് ചെയ്തത്.
തൊണ്ടിമുതലായി സൂക്ഷിച്ച സൈക്കിള്‍ മോഷ്ടിച്ചതിനാണ് നടപടി. മോഷണക്കേസിൽ പിടിച്ചെടുത്ത തൊണ്ടിയാണ് ജയ്മോൻ മോഷ്ടിച്ചത്.
പിടിച്ചെടുത്ത തൊണ്ടി കോടതി പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു. തിരികെ ലഭിക്കാൻ ഉടമ കോടതിയെ സമീപിച്ചപ്പോഴാണ് തൊണ്ടി നഷ്ടപ്പെട്ട വിവരം അറിയുന്നത്. പരിശോധനയിൽ ജയ്മോൻ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തെ തുടർന്നാണ് നടപടി.