കോഴിക്കോട് വെള്ളയിൽ ഹാർബറിൽ വള്ളം മറിഞ്ഞു; ഒരു മരണം
ഗാന്ധി നഗർ റോഡ് സ്വദേശി ഹംസയാണ് മരിച്ചത്
Update: 2025-05-20 09:32 GMT
കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ ഹാർബറിൽ വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ഗാന്ധി നഗർ റോഡ് സ്വദേശി ഹംസയാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന തോപ്പ സ്വദേശി ഷമീർ എന്നയാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുഞ്ഞാലിമരക്കാർ എന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. രണ്ട് പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി
ഇന്നലെ തുടങ്ങിയ ശക്തമായി മഴയെത്തുടർന്ന് പലഭാഗങ്ങളിലും കടൽ ക്ഷോഭമുണ്ടായിരുന്നു. കോതി ഭാഗത്തും വള്ളം അപകടത്തിൽ പെട്ട് മത്സ്യത്തൊഴിലാളിയായ ഫിറോസിന് പരിക്കേറ്റിരുന്നു. അപകടത്തിൽ ആളപായമില്ല. നിലവിൽ കടലിലിറങ്ങുന്നതിന് നിയന്ത്രണങ്ങളില്ല.