വിദ്യാർഥിയെ ലഹരിമരുന്ന് കാരിയറാക്കിയ കേസ്; അയൽവാസി പിടിയിൽ

ലഹരി വിൽപ്പനയ്ക്ക് ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ടെന്ന് പൊലീസ്

Update: 2023-02-21 03:32 GMT

കോഴിക്കോട്: വിദ്യാർഥിയെ ലഹരിമരുന്ന് കാരിയറാക്കിയ കേസിൽ അയൽവാസി പിടിയിൽ. ലഹരി വിൽപ്പനയ്ക്ക് ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രണ്ടാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഒമ്പതാം ക്ലാസുകാരിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം പത്ത് പേർക്കെതിരെ  പൊലീസ്  കേസെടുത്തിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്  കേസെടുത്തത്.

പ്രതികളെ  തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളിയുമടക്കമുള്ള പത്ത് പേർക്കെതിരെയാണ് കേസെടുത്തത്. ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ആളുകള്‍ ലഹരിക്കടത്തിന് തന്നെ ഉപയോഗിച്ചുവെന്ന് കഴിഞ്ഞ ദിവസം വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു.

Full View


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News