മരത്തിൽ കുരുങ്ങിയ നിലയിൽ മൃതദേഹം; ചൂരൽമല ഉരുൾപൊട്ടലിൽ പെട്ടതാണെന്ന് സംശയം

മൃതദേഹം കണ്ടെത്തിയ വിവരം ഫയർഫോഴ്സ് സംഘമാണ് റിപ്പോർട്ട് ചെയ്തത്

Update: 2024-11-03 07:22 GMT

ഫയൽ ചിത്രം

കൽപ്പറ്റ: വയനാട് പരപ്പൻപാറയിൽ മരത്തിൽ കുരുങ്ങിയ നിലയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. ചൂരൽമല ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടയാളുടേതാണെന്നാണ് സൂചന. മൂപൈനാട് പഞ്ചായത്തിലെ പരപ്പൻപാറയിൽ മൃതദേഹം കണ്ടെത്തിയതായി ഫയർഫോഴ്സ് സംഘമാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ജൂ​ലൈ 31-ന് പുലര്‍ച്ചെയായിരുന്നു വയനാട്ടിലെ  മുണ്ടക്കൈയിലും ചൂരല്‍മലയിലും വന്‍ ഉരുള്‍പൊട്ടലുണ്ടായത്. രണ്ട് ഗ്രാമത്തെ പൂർണമായും തകർത്ത ദുരന്തത്തില്‍ ഇരുന്നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. പലരുടേയും ശരീര ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. 

മുണ്ടക്കൈയിലേത് സമാനതകളില്ലാത്ത ദുരന്തമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News